
ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ വരാനിരിക്കെ ഇവിടുത്തെ വോട്ടർമാരെക്കാളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുവിഭാഗം ഉണ്ട്. യു,എസിലെ വാതുവയ്പ് മാർക്കറ്റിൽ 26 മില്യൺ യു.എസ് ഡോളറിന്റെ വാതുവയ്പ് ഇതിനോടകം നടന്നു എന്നാണ് വിവരം.
യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോളി മാർക്കറ്റ് എന്നറിയപ്പെടുന്ന വാതുവയ്പ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. ഇന്ത്യയിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
26 മില്യൺ യു.എസ് ഡോളറിന്റെ വാതുവയ്പ് നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ 20 മില്യൺ ഡോളറിന്റെ വാതുവയ്പും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ഡി.എം.കെയുടെ വിജയമാണ് കൂടുതൽ പേരും വാതുവച്ചിരിക്കുന്നത്. പശ്ചിമബംഗാളിന്റെ ഫലം സംബന്ധിച്ച് അഞ്ച് മില്യൺ ഡോളറിന്റെ വാതുവയ്പാണ് നടന്നിരിക്കുന്നത്. ഇതിൽ 53 ശതമാനം പേർ തൃണമൂൽ തന്നെ വീണ്ടും അധികാരത്തിൽ തുടരുമെന്നാണ് പറയുന്നത്.
കേരളത്തിൽ യു.ഡി.എഫിനും അസാമിൽ ബി.ജെ.പിക്കുമാണ് മുൻതൂക്കം. പോണ്ടിച്ചേരിയിലും എൻ.ഡി.എ വിജയിക്കുമെന്നാണ് 83 ശതമാനം പേർ വാതുവച്ചിട്ടുള്ളത്. ക്രിപ്ടോ കറൻസി ഉപയോഗിച്ചാണ് വാതുവയ്പിൽ ഇടപാടുകൾ നടക്കുന്നത്. ഇന്ത്യയിൽ നിന്നാണ് കൂടുതൽ പണം വാതുവയ്പിന് ഒഴുകുന്നത്. കോഡ് ഭാഷകളിലും കോഡ് നാമങ്ങളിലുമാണ് വാതുവയ്പ് സംഘങ്ങൾ അറിയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |