
പാലോട്: നന്ദിയോട് കള്ളിപ്പാറ ആയിരവില്ലി ക്ഷേത്രത്തിൽ മദ്യപ സംഘത്തിന്റെ അതിക്രമം. കഴിഞ്ഞ ദിവസം വൈകിട്ട് 6.45ഓടെ നടന്ന സംഭവത്തിൽ നാലുപേരെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്ഷേത്രം സ്ഥിരമായി തുറക്കാറില്ല. ക്ഷേത്രത്തിന് സമീപത്തിരുന്ന പ്രതികൾ മദ്യപിക്കുന്നതിനിടെ ഒരാൾക്ക് ബാധ എന്ന് പറഞ്ഞ് അമ്പലത്തിനകത്തേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് കൂട്ടുകാർ ഇയാളെ ബലം പ്രയോഗിച്ചു പുറത്താക്കാൻ ശ്രമിച്ചു. സംഭവം നാട്ടുകാർ കണ്ടതോടെ വാക്കേറ്റമുണ്ടായി. ഒടുവിൽ വിവരമറിയിച്ചതോടെ പൊലീസെത്തി നാലുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രധാന വിഗ്രഹത്തിനും കെടാവിളക്കിനും നാശനഷ്ടമുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |