
റിലീസ് മേയ് 28ന്
ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായി ദൃശ്യങ്ങളുമായി ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ മേയ് 28ന് ലോക വ്യാപകമായി റിലീസ് ചെയ്യും. മാർക്കോ എന്ന മാസീവ് വയലൻസ് ചിത്രം ഒരുക്കിയ ക്യൂബസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് നിർമ്മാണം. സുനിൽ, ദുഷാര വിജയൻ, കബീർ ദുഹാൻ സിംഗ് , ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി , ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
കെജിഎഫ്' ഉൾപ്പെടെ പാൻ-ഇന്ത്യൻ സിനിമകളിൽ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂറും കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും സംഗീതമൊരുക്കുന്നു . പോൾ ജോർജ്, ജോബി വർഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് തിരക്കഥ. സംഭാഷണം ഉണ്ണി ആർ. :ഛായാഗ്രഹണം രെണദിവെ, അഡിഷണൽ ഡിഒപി: ചന്ദ്രു സെൽവരാജ്, സുദീപ് ഇളമൺ, ആക്ഷൻ കെച്ച കെംബഡികെ , എഡിറ്റർ ഷമീർ മുഹമ്മദ് , ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
