
സിസ്റ്റം ട്രെയിലർ ‘
ബറേലി കി ബർഫി , ദേശീയ ശ്രദ്ധ നേടിയ ‘നിൽ ബത്തേയ് സന്നാത’ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ പുതിയ പ്രൈം വീഡിയോ ചിത്രം ‘സിസ്റ്റം’ ട്രെയിലർ പുറത്തിറങ്ങി. സൊനാക്ഷി സിൻഹ, ജ്യോതിക, അശുതോഷ് ഗോവാരികർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.സൊനാക്ഷി , നെഹ എന്ന യുവ അഭിഭാഷകയായും ജ്യോതിക , സരിക എന്ന സ്മാർട്ട് കോർട്ട്റൂം സ്റ്റെനോഗ്രാഫറായും എത്തുന്ന ചിത്രം അതിവേഗ കോർട്ട്റൂം പോരാട്ടങ്ങളും സങ്കീർണ ബന്ധങ്ങളും ശക്തമായ നിമിഷങ്ങളും ട്രെയിലറിൽ സമ്മാനിക്കുന്നു.
മേയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും.പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് നിർമ്മാണം. അശ്വിനി സംവിധാനം ചെയ്ത ‘നിൽ ബത്തേയ് സന്നാത’ മലയാളത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
