പുതുക്കിയ പരീക്ഷ തീയതി
അഞ്ച്, ഏഴ് തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ പി.ജി. (എം.എ./എം.എസ്‌സി./എം.കോം./എം.സി.ജെ./എം.എം.എച്ച്./എം.എസ്.ഡബ്ല്യു./എം.ടി.എ ആൻഡ് എം.ടി.ടി.എം. സി.എസ്.എസ്. 2018 അഡ്മിഷൻ റഗുലർ/2014, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം 27, 29 തീയതികളിലേക്ക് പുനഃക്രമീകരിച്ചു.
പരീക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2018 അഡ്മിഷൻ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ 15 ന് ആരംഭിക്കും. പിഴയില്ലാതെ അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ ഏഴുവരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എം.ടി.ടി.എം. (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‌സി അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (പി.ജി.സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.സി.ജെ. (പി.ജി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‌സി ബയോഇൻഫർമാറ്റിക്‌സ് (പി.ജി. സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |