പുതുക്കിയ പരീക്ഷ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2017 അഡ്മിഷൻ റഗുലർ) യു.ജി., അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (20132016 അഡ്മിഷൻ റീഅപ്പിയറൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈബർ ഫോറൻസിക് (2017 അഡ്മിഷൻ റഗുലർ/20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷകൾ 16ന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എ./എം.എസ്‌സി /എം.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) 20042013 അഡ്മിഷൻ അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷ 18ന് നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്‌സി സി.ഇ. ആൻഡ് എൻ.ടി (കമ്പ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി 2018 അഡ്മിഷൻ റഗുലർ/20152017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 11ന് നടക്കും.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷ 14ന് നടക്കും.
സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷ 15ന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി), മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ എട്ടിന് നടക്കും.
ഒന്നാം വർഷ ബി.പി.ടി (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷ എട്ടിന് നടക്കും.
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ അഞ്ചാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി ത്രിവത്സര എൽ.എൽ.ബി. (4 പി.എം.9 പി.എം.) പരീക്ഷ 13ന് നടക്കും.
മൂന്നാം സെമസ്റ്റർ എം.ബി.എ. (2018 അഡ്മിഷൻ റഗുലർ/2015 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം നവംബർ 28, ഡിസംബർ മൂന്ന് തീയതികളിൽ നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷകൾ എട്ടിന് നടക്കും.
രണ്ടാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2018 അഡ്മിഷൻ റഗുലർ/20162017 അഡ്മിഷൻ സപ്ലിമെന്ററി), രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ എട്ടിന് നടക്കും.
സീപാസിൽ രണ്ട്, ഏഴ് സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷ 18ന് നടക്കും.
പുതുക്കിയ ഫീസ് നിരക്കുകൾ
സർവകലാശാലയിൽ നവംബർ ഒന്നു മുതൽ പുറപ്പെടുവിക്കുന്ന പരീക്ഷാവിജ്ഞാപനങ്ങൾക്ക് പുതുക്കിയ ഫീസ് നിരക്കുകൾ ബാധകമായിരിക്കും. നവംബർ ഒന്നിന് മുമ്പ് വിജ്ഞാപനം ചെയ്ത പരീക്ഷകൾക്ക് ഫീസടയ്ക്കുന്ന തീയതി നവംബർ ഒന്നിന് ശേഷമായാലും പുതുക്കിയ ഫീസ് നിരക്ക് ബാധകമല്ല.
അപേക്ഷ തീയതി നീട്ടി
ഒന്നാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.ടി.എ. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പിഴയില്ലാതെ ആറുവരെയും 500 രൂപ പിഴയോടെ ഏഴുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം.
വൈവാവോസി
മൂന്നും നാലും സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ്) പരീക്ഷയുടെ വൈവാവോസി 11, 12 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷയുടെ വൈവാവോസി 13ന് സിൽവർ ജൂബിലി പരീക്ഷഭവനിലെ 201ാം നമ്പർ മുറിയിൽ നടക്കും.
ഐ.ബി.പി.എസ്., കംബൈൻഡ് ഗ്രാജവേറ്റ് ലെവൽ
തീവ്ര പരിശീലന പരിപാടി
വിവിധ ബാങ്കുകളിലേക്ക് നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന മത്സര പരീക്ഷകൾക്കും സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ കമ്പൈൻഡ് ഗ്രാജവേറ്റ് ലെവൽ പരീക്ഷയ്ക്കും തയാറെടുക്കുന്നവർക്കുള്ള തീവ്രപരിശീലന പരിപാടി മഹാത്മാ ഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ ആരംഭിക്കുന്നു. ഫോൺ: 04812731025, 9605674818.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |