സമ്പർക്ക ക്ലാസ്
എസ്.ഡി.ഇ പാളയം കേന്ദ്രത്തിൽ നടത്തിവന്ന ബി.എസ് സി കമ്പ്യൂട്ടർ സയൻസ് സമ്പർക്ക ക്ലാസുകൾ 10 മുതൽ കാര്യവട്ടം കേന്ദ്രത്തിലേക്ക് മാറ്റി.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ് സി സൈക്കോളജി പരീക്ഷയുടെ പ്രാക്ടിക്കൽ 20, 22 തീയതികളിൽ അതതു കോളേജുകളിൽ നടത്തും.
രണ്ടാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ 12, 13, 18 തീയതികളിലും ഇന്റേൺഷിപ്പ് വൈവ പരീക്ഷകൾ 14, 15 തീയതികളിലും അതതു കോളേജുകളിൽ നടത്തും.
രണ്ടാംസെമസ്റ്റർ എം.എസ് സി ബയോകെമിസ്ട്രി (റെഗുലർ) പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ ആരംഭിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ
മൂന്നാം സെമസ്റ്റർ (റഗുലർ/സപ്ലിമെന്ററി) എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.പി.എ/എം.എം.സി.ജെ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കോളേജുകൾ സർവകലാശാലയ്ക്ക് സി.എ മാർക്ക് ഓൺലൈനായും വിദ്യാർത്ഥികളുടെ ഒപ്പ് രേഖപ്പെടുത്തിയ ഹാർഡ് കോപ്പിയായും ലഭ്യമാക്കേണ്ട തീയ ഡിസംബർ 16.
സർട്ടിഫിക്കറ്റുകൾ ഓൺലൈനായി
സർവകലാശാലയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് (2018 അഡ്മിഷൻ മുതൽ) മാർക്ക് ലിസ്റ്റ് (സെമസ്റ്റർ), കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ, കൺഡൊനേഷൻ (റഗുലർ വിദ്യാർത്ഥികൾക്ക്), മെട്രിക്കുലേഷൻ, മൈഗ്രേഷൻ, റെക്കഗ്നിഷൻ സർട്ടിഫിക്കറ്റുകൾ, കോളേജ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ഓൺലൈൻ ആപ്ലിക്കേഷനുകൾ മാത്രം) സർട്ടിഫിക്കറ്റുകൾ ഓൺലൈനായി നൽകും.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ (2017 & 2018 അഡ്മിഷൻ) ബി.എ/ബി.എസ് സി (മാത്തമാറ്റിക്സ്)/ബി.എസ് സി (കമ്പ്യൂട്ടർ സയൻസ്)/ബി.കോം/ബി.സി.എ പരീക്ഷകൾക്ക് ഓൺലൈനായി 11 മുതൽ അപേക്ഷിക്കാം. പിഴ കൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
നാല്, അഞ്ച് സെമസ്റ്റർ ബി.ആർക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്ട്രേഷൻ 11 ന് ആരംഭിക്കും. പിഴ കൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ബി.എ (2014 & 2018 സ്കീം - ഫുൾടൈം/റഗുലർ & ഈവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി.ഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 ന് മുൻപായി അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |