തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് - ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കല്ലാട്ട് കൃഷ്ണന്റെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ കല്ലാട്ട് കൃഷ്ണൻ സ്മാരക പുരസ്‌കാരം സി. ദിവാകരൻ എം.എൽ.എ.യ്ക്ക്. 10,001 രൂപയും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം 23ന് വൈകിട്ട് 6.30ന് കോഴിക്കോട് മാവൂരിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ സമ്മാനിക്കും. സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.വി.ബാലൻ പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തും.എം.ഭാസ്‌കരൻ, കെ.ശങ്കരപ്പിള്ള, പി.ഭാസ്‌കരൻ നായർ, തയ്യിൽ ഹംസ ഹാജി, ഇ.കെ.വിജയൻ എം.എൽ.എ., ജയശ്രീ കല്ലാട്ട്, റീന മുണ്ടേങ്ങാട്ട്, പി.കെ.നാസർ, ഇ.സി.സതീശൻ, പി.വി.മാധവൻ തുടങ്ങിയവർ സംബന്ധിക്കും. കല്ലാട്ട് കൃഷ്ണൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.ജി.പങ്കജാക്ഷൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |