തിരുവനന്തപുരം : നെഹ്‌റു ഫൗണ്ടേഷൻ സംസ്ഥാന സമിതിയുടെ ഈ വർഷത്തെ ജവഹർലാൽ നെഹ്‌റു എക്സലൻസ് അവാർഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ കോവളം സതീഷ് കുമാർ അർഹനായി.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായകെ.എസ് .ആർ.ടി.സി നേരിടുന്ന പ്രതിസന്ധിയെ ക്കുറിച്ച് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച അന്വേഷണാത്മകമായ റിപ്പോർട്ടുകൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ഗാന്ധിഭവൻ പുരസ്കാരം, തമ്പി കാക്കനാടൻ അവാർഡ്, വയാലാർ നവതി പുരസ്കാരം തുടങ്ങിയ പുരസ്കാരങ്ങൾ സതീഷ്‌കുമാറിന് നേരത്തെ ലഭിച്ചിട്ടുണ്ട്. കോവളം തുറുവൻകോണത്ത് പുത്തൻ വീട്ടിൽ കൃഷ്ണപണിക്കരുടേയും രാധയുടേയും മകനാണ് സതീഷ്‌കുമാർ. ഭാര്യ എൽ.സ്മിത, മക്കൾ- ശോഭിത് എസ്.കുമാർ, സാദിൽ എസ്.കുമാർ..
ഗ്രാമീണ മേഖലയിലെ ആരോഗ്യസേവന പ്രവർത്തനങ്ങൾ പരിഗണിച്ച് ഡോ .സി.എ മോഹനൻ,ഡോ . വി.കെ. അബ്ദുൽ അസീസ് ,വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ടെസി ജോൺ എന്നിവർക്കും എക്സലൻസ് അവാർഡുകൾ സമ്മാനിക്കും.
ജവഹർലാൽ നെഹ്റുവിന്റെ 130-ാം ജന്മദിനമായ 14 ന് തിരുവനന്തപുരം മന്നം ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി. സുധാരൻ അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് നിർണ്ണയ സമിതി ചെയർമാൻ ഡോ .ഷാഹുൽ ഹമീദ്,ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എൻ. സുഗതൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |