തിരുവനന്തപുരം: ഇ.എസ്.ഐയിൽ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ എല്ലാ സ്പെഷ്യാലിറ്റി ചികിത്സയും തൊഴിലാളികൾക്കായി ലഭ്യമാക്കുന്നതിനായി ഇടപെടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. രോഗിക്ക് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചികിത്സ ആവശ്യമാണെങ്കിലും നിശ്ചിത വിഭാഗം മാത്രമേ അനുവദിക്കുന്നുള്ളൂയെന്ന്
അൻവർ സാദത്താണ് നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പരാതി ലഭിച്ചാൽ ഇടപെടുമെന്നും ഒരു ആശുപത്രിയിൽ തന്നെ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |