പരീക്ഷാതീയതി
മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി 2018 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ആറുമുതൽ ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 525 രൂപ പിഴയോടെ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
മൂന്നാം സെമസ്റ്റർ എം.എഡ് (ദ്വിവത്സരം 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ 11 മുതൽ ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിനു കീഴിലുള്ള സ്ഥാപനങ്ങളിലെയും മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി ദ്വിവത്സരം) പരീക്ഷ ഡിസംബർ ഒൻപതിന് നടക്കും. പിഴയില്ലാതെ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ്‌സി സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ 27 ന് ആരംഭിക്കും.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ എം.എഡ് സ്‌പെഷൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 18ന് മൂവാറ്റുപുഴ നിർമലസദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എജ്യൂക്കേഷനിൽ നടക്കും.
വൈവാവോസി
ഒന്നാം സെമസ്റ്റർ എം.ബി.എ (2019 അഡ്മിഷൻ) നവംബർ 2019 പരീക്ഷയുടെ വൈവാവോസി 15 മുതൽ 20 വരെ വിവിധ കോളേജുകളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |