ടൈംടേബിൾ
22ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (2014 സ്കീം സപ്ളിമെന്ററി ഫുൾടൈം/റഗുലർ ഇൗവനിംഗ്/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം, 2018 സ്കീം (റഗുലർ ആൻഡ് സപ്ളിമെന്ററി)-ഫുൾ ടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം 2018 സ്കീം (റഗുലർ ആൻഡ് സപ്ളിമെന്ററി) ഫുൾ ടൈം/യു.ഐ.എം/ട്രാവൽ ആൻഡ് ടൂറിസം 2018 സ്കീം (റഗുലർ ആൻഡ് സപ്ളിമെന്ററി) ഇൗവനിംഗ് റഗുലർ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ അറ്റന്റൻസ് റിപ്പോർട്ടുകൾ അതത് പ്രിൻസിപ്പൽമാർ 18ന് മുമ്പായി സർവകലാശാല ഒാഫീസിൽ ലഭ്യമാക്കണം.
വൈവാവോസി
19 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകളുടെ വൈവാവോസി നവംബർ 25 ലേക്ക് മാറ്റി.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എസ്‌സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി പരീക്ഷകളുടെ (2013 അഡ്മിഷന് മുൻപ് 2010 -2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ-സപ്ളിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി (2013 സ്കീം) സപ്ളിമെന്റ്/സെഷണൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്മെന്റ് ചെയ്യുന്ന വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കുക.
ഡിസംബർ 11 മുതൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.എ ഒാണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ളീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2015 അഡ്മിഷൻ മുതൽ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 20 വരെയും 150 രൂപ പിഴയോടെ 22 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
ഡിസം. 9ന് ആരംഭിക്കുന്ന അഞ്ചാംസെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽ.ബി (റഗുലർ 2017 അഡ്മിഷൻ, സപ്ളിമെന്ററി 2014, 2015, 2016 അഡ്മിഷൻ, മേഴ്സിചാൻസ് 2011, 12 അഡ്മിഷൻ) പരീക്ഷകളുടെ ഒാൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 18 വരെയും 150 രൂപ പിഴയോടെ 21 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പുസ്തക പ്രദർശനം
2019 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവും പ്രശസ്ത സാഹിത്യകാരനും തത്വചിന്തകനുമായ ആനന്ദിന്റെ കൃതികളുടെ പ്രദർശനം 28 വരെ സർവകലാശാല ലൈബ്രറിയിൽ നടത്തും. നോവലുകൾ, കഥകൾ, ലേഖനങ്ങൾ, പഠനങ്ങൾ, ആനുകാലികങ്ങൾ, ദിനപത്രങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദർശനം ലൈബ്രറി അംഗങ്ങൾ അല്ലാത്തവർക്കും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |