തിരുവനന്തപുരം ∙ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെ തുടർന്ന്. ധനവകുപ്പ് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യ ചെലവുകൾക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്ന് ധനവകുപ്പ് ട്രഷറിക്ക് നിർദേശം നൽകി. ഇതോടെ പദ്ധതി നിർവഹണം ഉൾപ്പടെ തടസപ്പെടുമെന്ന് ആശങ്ക. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെയുള്ള എല്ലാ പേയ്മെന്റുകളും പാടില്ലെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള പണത്തിനും നിയന്ത്രണമുണ്ട്. സർക്കാരിന്റെ കാലത്ത് ഇതുവരെ എത്ര കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും അഞ്ചു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് മാത്രമേ ധനവകുപ്പിന്റെ അനുമതി വേണമെന്ന നിബന്ധന വച്ചിരുന്നുള്ളു. കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത്തവണത്തെ പരിധിയില്ലാത്ത നിയന്ത്രണം സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥയാണ് വ്യക്തമാക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |