തിരുവനന്തപുരം : കർഷക കടാശ്വാസ കമ്മിഷൻ കർഷകർക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയർത്താനുള്ള 2019 ലെ കേരള കർഷക കടാശ്വാസ കമ്മിഷൻ ഭേദഗതി ബിൽ നിയമസഭ പാസാക്കി. 2007 ലെ കേരള കർഷക കടാശ്വാസ നിയമത്തിൽ അഞ്ചാം വകുപ്പിലെ മൂന്നാം ഉപവകുപ്പാണ് ഭേദഗതി ചെയ്തത്. കൃഷി മുഖ്യ ഉപജീവനമാർഗമായിട്ടുള്ള കർഷകൻ എടുത്തിട്ടുള്ള ഏതു വായ്പയും കാർഷിക വായ്പയുടെ പരിധിയിൽ പെടും. നിലവിൽ സഹകരണ ബാങ്കുകളിലെ വായ്പ രണ്ട് ലക്ഷമായി ഉയർത്തിയിട്ടുണ്ട്. സഹകരണ മേഖലയിൽ നിന്ന് വായ്പ എടുക്കുന്നവർക്കാണ് ഇതിലൂടെ ആശ്വാസം കിട്ടുകയെന്ന് ബില്ലിന്റെ ചർച്ചയ്ക്ക് മറുപടിയായി മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |