ദുൽഖർ സൽമാൻ ചിത്രം ‘കമ്മട്ടിപ്പാടത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷോൺ റോമി. എന്നാൽ കമ്മട്ടിപ്പാടത്തിന് ശേഷം താരം മലയാളത്തിൽ സജീവമായിരുന്നില്ല. മോഡലിങ് രംഗത്ത് നിന്നാണ് ഷോൺ റോമി സിനിമയിലെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മൗറീഷ്യയിലെ ബീച്ചിൽ നിന്നുള്ള ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ മറ്റു ചിലർ വിമർശനവുമായി രംഗത്തെത്തുന്നുണ്ട്. പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |