മമ്മൂട്ടിയും ഉണ്ണി മുകുന്ദനും മുഖ്യവേഷത്തിലെത്തിയ ചരിത്ര സിനിമയായ മാമാങ്കം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മാസ്‌റ്റർ അച്ചുതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ മാമങ്കത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിക്കും അച്ചുതനുമൊപ്പം ചന്ദ്രോത്ത് പണിക്കർ എന്ന യോദ്ധാവിനെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. അതേസമയം ഉണ്ണി മുകുന്ദൻ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഉണ്ണി മുകുന്ദനോട് ഒരു ആരാധകൻ നടത്തിയ സംഭാഷണമാണ് വീഡിയോയിൽ. ‘പടം സൂപ്പർ ആയിരുന്നു മോനെ, അല്ല മോൻ ഏതാ ഈ പടത്തിൽ..’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇത് കേട്ട ഉണ്ണി മുകുന്ദൻ പൊട്ടിച്ചിരിച്ചു. ‘ചേട്ടാ അതിൽ ചന്ദ്രോത്ത് പണിക്കർ എന്ന ആളാണ് ഞാൻ. ഇപ്പോൾ തടി കുറഞ്ഞു അത്.., എന്നായിരുന്നു ഉണ്ണിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |