നടൻ ദിലീപിന്റെ പുതിയ ചിത്രമായ 'മൈ സാന്റ' ക്രിസ്മസ് ദിനത്തിൽ തീയേറ്റുകളിലെത്തുകയാണ്. സുഗീത് സംവിധാനം ചെയ്യുന്ന സിനിമയിൽ ദിലീപിനൊപ്പം ശ്രദ്ധേയമായ വേഷത്തിലെത്തുന്നത് ഏഴുവയസുകാരിയായ മാനസിയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങിനിടെ ദിലീപ് മാനസിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഷൂട്ടിംഗിനെത്തിയപ്പോൾ മാനസി തന്നെ അങ്കിൾ എന്നാണ് വിളിച്ചിരുന്നതെന്ന് ദിലീപ് പറയുന്നു. അങ്ങനെ വിളിക്കല്ലേ, ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് താൻ മാനസിയോട് പറഞ്ഞെന്നും, ഇതേ പ്രായത്തിൽ അങ്കിൾ എന്ന് വിളിച്ച കീർത്തി സുരേഷും സനുഷയുമൊക്കെ തന്റെ നായികമാരായി അഭിനയിച്ചിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു.
ദർബാർ എന്ന സിനിമയിൽ രജനികാന്തിനൊപ്പവും മാനസി അഭിനയിച്ചിട്ടുണ്ട്. 'രജനി സാറിനെ മാനസി എന്താണ് വിളിക്കുന്നതെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. രജനി ചേട്ടാ എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നൊരാളെ ഞാനാദ്യമായി കാണുകയാ'- ദിലീപ് പറഞ്ഞു. രജനികാന്തിന്റെ നായികയായി അഭിനയിക്കണമെന്നാണ് മാനസിയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |