ഇടുക്കി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പൗരത്വ നിയഭേദഗതിക്കെതിരായ പ്രമേയം ഗവർണർ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് മന്ത്രി എം.എം രംഗത്തെത്തിയിരിക്കുകയാണ്. വയസുകാലത്ത് കിട്ടിയ പണിക്ക് ഗവർണർ, മോദി - അമിത് ഷാ കൂട്ടുകെട്ടിനോട് നന്ദി കാണിക്കുകയാണെന്നാണ് മണിയുടെ പരിഹാസം.
ഗവർണർ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിന്റെ സംസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അറിയില്ലെന്നും മണി പറഞ്ഞു. നേരത്തെ ഗവർണറുടെ നിലപാടിനെതിരെ സി.പി.എമ്മും രംഗത്തെത്തിയിരുന്നു. ഗവർണറുടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കളി സകല സീമകളും ലംഘിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്ത ജല്‍പനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഈ തരംതാണ രാഷ്ട്രീയക്കളി കേരളത്തിൽ ചെലവാകില്ലെന്ന് അൽപമെങ്കിലും ബുദ്ധിയും ബോധവുമുള്ള ആർ.എസ്.എസുകാർ ഗവർണറെ ഉപദേശിക്കണമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
അതേസമയം തന്നെ ആരും വിരട്ടാൻ നോക്കേണ്ടെന്നും ഇതിനേക്കാൾ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നുാണ് ഗവർണറുടെ മറുപടി. ഭരണഘടനാപരമായി താൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഗവർണറുടേത്. അത് ഭയം കൂടാതെ നിർവഹിക്കും. ഭരണഘടനാപരമായി ഞാൻ സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് നിയമസഭ പ്രവർത്തിക്കുന്നത്. സഭാ നടപടികളിൽ ഇടപെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |