ഇറാനിലെ കെർമൻ പ്രവിശ്യയിൽ പാവപ്പെട്ട ഒരു കർഷക കുടുംബത്തിൽ 1957 മാർച്ച് 11 ന് ജനനം. ബാപ്പയുടെ കടം വീട്ടാൻ 13-ാം വയസിൽ കെട്ടിടം പണിക്കിറങ്ങി. വെയിറ്റ് ലിഫ്റ്റിംഗ് ഇഷ്ട വിനോദം. ഇടവേളകളിൽ അലി ഖമനേനിയുടെ മതപ്രഭാഷണങ്ങൾ ചെവിക്കൊണ്ടു.
യുവാവായിരിക്കെ ഷായ്ക്കെതിരെ ഇസ്ളാമിക വിപ്ളവത്തിൽ അണിനിരന്നു. തുടർന്ന് സൈന്യത്തിൽ അംഗം.വെറും 6 ആഴ്ചത്തെ പരിശീലനത്തിനു ശേഷം അസർ ബെയ്‌ജാൻ പ്രവിശ്യയിൽ പോരാടാനിറങ്ങി. പിന്നീട് ഇറാൻ - ഇറാക്ക് യുദ്ധത്തിലെ ധീരതയിലൂടെ ദേശീയ ഹീറോ പരിവേഷം
1990ൽ സൈന്യത്തിന്റെ 41-ാം ഡിവിഷന്റെ കമാൻഡർ. 1998 മുതൽ ഇറാൻ ഖുദ്‌സ് ഫോഴ്സിന്റെ മേധാവി. വിദേശത്ത് അട്ടിമറി ദൗത്യങ്ങൾക്ക് നിയോഗിക്കപ്പെടുന്ന ചാര സേനയാണ് ഖുദ്സ് ഫോഴ്സ്.രഹസ്യാന്വേഷണം പ്രധാന ചുമതല. പ്രവർത്തനം അതീവ രഹസ്യമായി.സൊലൈമാനി ചടങ്ങുകളിലൊന്നും പ്രത്യക്ഷപ്പെടില്ല. അതിർത്തി രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ അട്ടിമറിക്ക് സൂത്രധാരിത്വം.
ലബനനിൽ ഹിസ്‌ബുള്ള, പാലസ്തീനിൽ ഹമാസ് സംഘടനകൾക്ക് സഹായം നൽകി. ഐസിസ് ഭീകര ഗ്രൂപ്പിനെ തകർക്കാൻ ഇറാക്ക് സർക്കാരുമായും ഷിയ സേനയുമായും കൈകോർത്തു. സിറിയയിൽ ഐസിസിനെതിരെ പോരാടി. ഖുദ്‌സ് ഫോഴ്സ് സിറിയയിൽ സാന്നിദ്ധ്യം ശക്തമാക്കിയതോടെ അമേരിക്കയുടെ നോട്ടപ്പുള്ളിയായി.
നിരവധി തവണ വധശ്രമം അതിജീവിച്ചു. 2006ൽ സൊലൈമാനി സഞ്ചരിച്ച വിമാനം തകർന്നെങ്കിലും രക്ഷപ്പെട്ടു. 2015ൽ സൊലൈമാനി വധിക്കപ്പെട്ടു എന്നുവരെ പ്രചാരണമുണ്ടായി. ഇസ്രയേൽ ആയിരുന്നു പല വധശ്രമങ്ങൾക്കും പിന്നിൽ.കഴിഞ്ഞ വർഷം ഇറാൻ പ്രസിഡന്റിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മുന്നറിയിപ്പ് നൽകിയപ്പോൾ ചുട്ട മറുപടി നൽകിയത് സൊലൈമാനി ആയിരുന്നു.
ഇറാന്റെ ജയിംസ് ബോണ്ട്
‘ ഷിയാകൾക്ക് സുലൈമാനി ജയിംസ് ബോണ്ട്, ഇർവിൻ റോമ്മെൽ, ലേഡി ഗാഗ എന്നിവരുടെ പ്രതിരൂപമാണ്. എന്നാൽ പാശ്‌ചാത്യ ഭരണകൂടങ്ങൾക്ക് ഇയാൾ സർക്കാരുകളെ അട്ടിമറിക്കുന്ന ഇറാന്റെ രഹസ്യ വിദേശ യുദ്ധങ്ങൾക്കു പിന്നിലെ ബുദ്ധികേന്ദ്രം മാത്രമാണ്.
- കെന്നത്ത് പൊള്ളാക്ക് സി.ഐ.എ വിദഗ്ദ്ധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |