ഗാനഗന്ധർവൻ യേശുദാസിന്റെ സംരംഭങ്ങളിൽ ഏറ്റവും പ്രശസ്‌തമായത് തരംഗിണി സ്‌റ്റുഡിയോ തന്നെയാണ്. അതിനു മുമ്പ് യേശുദാസ് തുടങ്ങി വച്ചത് തരംഗനിസരി എന്ന സംഗീത സ്ഥാപനമായിരുന്നു. 1981ൽ തിരുവനന്തപുരത്ത് തുടങ്ങിയ തരംഗിണി സ്‌റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്‌റ്റീരിയോ ഫോണിക് സ്‌റ്റുഡിയോ. എന്നാൽ യേശുദാസിനെ കുറിച്ച് പറയുമ്പോൾ ആർക്കുമറിയാത്തതോ അധികമാരും ചർച്ച ചെയ്യാത്തതോ ആയ കാര്യമുണ്ട്. യേശുദാസിന്റെ പേരിൽ ഒരു ഗിറ്റാർ കമ്പനി ഉണ്ടായിരുന്നു എന്ന കാര്യം.
നാദലയ യേശുദാസ് എന്ന പേരിലായിരുന്നു അക്കാലത്ത് അത് വിപണിയിൽ ലഭിച്ചിരുന്നത്. ഒരു ജപ്പാൻ കമ്പനിയുമായി കരാറുണ്ടാക്കി ആയിരുന്നു അക്കാലത്തെ വിപണനം. തരംഗിണി സ്‌റ്റുഡിയോക്കായി ജപ്പാനിൽ നിന്ന് വാദ്യോപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ പോയപ്പോഴാണ് ഗിറ്റാർ നിർമ്മാണ കമ്പനിയുമായി യേശുദാസ് കരാറിലെത്തിയത്. കേരളത്തിലെ കാലാവസ്ഥയായിരുന്നു ജപ്പാൻ കമ്പനിയെ ആകർഷിച്ചത്. തടി കൊണ്ട് ഉണ്ടാക്കിയിരുന്ന ഗിറ്റാർ കേരളത്തിന്റെ കാലാവസ്ഥയിൽ സീസൺ ചെയ്‌തെടുത്താൽ ഏറെക്കാലം കോട്ടമുണ്ടാകാതിരിക്കും എന്നതായിരുന്നു നേട്ടം.ജപ്പാനിൽ നിന്ന് തടി ഇറക്കുമതി ചെയ്യുകയും, എറണാകുളത്ത് ഗിറ്റാർ നിർമ്മിക്കുകയുമായിരുന്നു. ജപ്പാൻ കമ്പനിക്ക് മാത്രമായിരുന്നു വിൽപനാവകാശം ഉണ്ടായിരുന്നത്.
എന്നാൽ ഡിഫക്‌ട് വരുമെന്ന് കരുതി അധികം അയക്കുന്നവയിൽ നിന്ന് കേടുപാട് വരാത്തവ തിരഞ്ഞെടുത്ത് നാദലയ എന്ന പേരിൽ യേശുദാസ് തന്നെ വിപണനം ചെയ്‌തിരുന്നു. 400 രൂപയായിരുന്നു അക്കാലത്ത് അതിന്റെ വില. ജപ്പാൻ കമ്പനിയുമായി യേശുദാസ് നടത്തിയ ആ സംരംഭത്തിന് എന്തു സംഭവിച്ചുവെന്നത് വീഡിയോയിൽ വിവരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |