ടെഹ്‌റാൻ: യുക്രെയ്ൻ വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നതാണെന്ന ഇറാന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യത്ത് ശക്തമായ പ്രതിഷേധം. 176 യാത്രികരുമായി പറന്ന യുക്രെയ്ൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്ന് കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു.. ഇതിന് പിന്നാലെ തലസ്ഥാനമായ ടെഹ്റാനിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കമുള്ളവർ ഒത്തുകൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും റ്റുനേതാക്കളും രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു,
അതേസമയം പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും രംഗത്തെത്തി. ഇറാൻ ജനതയുടെ പ്രതിഷേധങ്ങൾ അടുത്തറിയാൻ മനുഷ്യാവകാശ സംഘടനകൾക്ക് അനുമതി നൽകണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ നെതന്യാഹുവും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തി.
വിമാനം തകർത്തതിൽ അന്വേഷണം സുതാര്യമായിരിക്കണമെന്ന് യുക്രെയ്‌നും കാനഡയും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ഇറാന്‍ നഷ്ടപരിഹാരം നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളോദിമർ സെലെൻസ്‍കി ആവശ്യപ്പെട്ടു. ഈമാസം എട്ടിനാണ് 176 യാത്രക്കാരുമായി പറന്നുയർന്ന ബോയിങ് 737 വിമാനം മിസൈലേറ്റ് തകർന്നു വീണത്. കൊല്ലപ്പെട്ടവരിൽ 82 പേർ ഇറാനികളും 57 പേർ കാനഡക്കാരും 11 യുക്രെയിൻകാരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |