ഒമാനിൽ അദ്ധ്യാപകർ
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സുൽത്താനേറ്റ് ഒഫ് ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ / ഐ.സി.എസ് .സി സ്കൂളുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് അദ്ധ്യാപകർ: ഫ്രഞ്ച്, ആർട്ട് ആൻഡ് ഡ്രാഫ്റ്റ് , മ്യൂസിക് , അറബിക് വിഷയങ്ങളിൽ. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും. മൂന്ന് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. ശമ്പളം:തുടക്കത്തിൽ OMR 300 + അലവൻസ്. പ്രായപരിധി: 45.
ട്രെയിൻഡ് ഗ്രാജുവേറ്റ് അദ്ധ്യാപകർ: ഫ്രഞ്ച്, ആർട്ട് ആൻഡ് ഡ്രാഫ്റ്റ് , മ്യൂസിക് , അറബിക്, ഫിസിക്കൽ എഡ്യുക്കേഷൻ (സ്ത്രീകൾക്ക് അപേക്ഷിക്കാം). യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും. മൂന്ന് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്.
ശമ്പളം:തുടക്കത്തിൽ OMR 250 + അലവൻസ്. പ്രായപരിധി: 45.പ്രൈമറി അദ്ധ്യാപകർ / കെ.ജി അദ്ധ്യാപകർ : യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബിഎഡും. മൂന്ന് വർഷത്തെ തൊഴിൽപരിചയം ആവശ്യമാണ്. ശമ്പളം:തുടക്കത്തിൽ OMR225 +അലവൻസ് . പ്രായപരിധി: 45. എല്ലാ തസ്തികകൾക്കും രണ്ട് വർഷത്തെ കരാർ നിയമനമാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ eu@odepc.in എന്ന ഇമെയിലിൽ അയക്കണം. ജനുവരി 17 ആണ് അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി.
അബുദാബിയിൽ നഴ്സ്
അബുദാബിയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്ക് നഴ്സുമാർക്ക് അവസരം. അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ജനുവരി 9ന് ഒഡെപെക് സ്കൈപ്പ് ഇന്റർവ്യൂവഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും. ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയുള്ളവർക്ക് മുൻഗണന. അഭിമുഖം വിജയിക്കുന്നവർക്ക് ഹാഡ്/ഡി.ഒ.എച്ച്./ഡി.എച്ച്.എ. എന്നിവയ്ക്കുള്ള പരിശീലനം ഒഡെപെക് നൽകും. രജിസ്റ്റേഡ് നഴ്സുമാർക്കാണ് അവസരം,. യോഗ്യത: ബിഎസ് സി നഴ്സിംഗ്. രജിസ്ട്രേഷന് ശേഷം 3 വർഷത്തെ തൊഴിൽ പരിയചയവും ഉണ്ടായിരിക്കണം. ഇ.ആർ, ഐസിയു, അർജന്റ് കെയർ ആൻഡ് ആംബുലൻസ് ഡിപ്പാർട്ടുമെന്റുകളിലേക്കാണ് നിയമനം. പ്രായപരിധി: 35. അപേക്ഷകർ വിശദമായ ബയോഡേറ്റ gcc@odepc.in എന്ന മെയിലിലേക്ക് അയക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി:ജനുവരി 14. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in
സൗദി അരാംകോയിൽ
ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൗദി അരാംകോയിൽ അപേക്ഷിക്കാം. കൊറോഷൻ എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ (പ്രൊജക്ട് എക്സ്പീരിയൻസ്), ഇൻഡസ്ട്രിയൽ കംപ്യൂട്ടർ എൻജിനീയർ, സൂപ്പർവൈസിംഗ് ടെക്നിക്കൽ പ്രോസസ് കൺട്രോൾ സിസ്റ്റം, റൊട്ടേറ്റിംഗ് എക്വിപ്മെന്റ് എൻജിനീയർ, അഗ്രിക്കൾച്ചറിസ്റ്റ്, ഫിനാൻഷ്യൽ മോഡലിംഗ് അനലിസ്റ്റ്, ഡാറ്റ സൈന്റിസ്റ്റ്, അർബൻ പ്ളാനിംഗ് സ്പെഷ്യലിസ്റ്റ്, മെക്കാനിക്കൽ പ്രൊജക്ട് എൻജിനീയർ, ഔട്ട്സൈഡ് കൗൺസിൽ റിലേഷൻഷിപ്പ് ടീം ലീഡർ, സെക്രട്ടറി, വാറ്റ് അഡ്വൈസർ, പാരാലീഗൽ, പ്ളാനിംഗ് ആൻഡ് പെർഫോമൻസ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് ഡെവലപ്മെന്റ് കൗൺസിൽ, മെക്കാനിക്കൽ പ്രൊജക്ട് എൻജിനീയർ, കെമിക്കൽ എൻജിനീയർ, എസ്റ്റിമേറ്റീംഗ് എൻജിനീയർ, ഇൻസ്ട്രുമെന്റ് എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, റയബിലിറ്റി /മെക്കാനിക്കൽ എൻജിനീയറിംഗ് എന്നിങ്ങനെയാണ് ഒഴിവുകൾ.യോഗ്യത അനുസരിച്ച് വിവിധ തസ്തികകളില് നിയമനം. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്:apply.aramco.jobs കൂടുതൽ വിവരങ്ങൾ ക്കും അപേക്ഷ ഫോമിനും www.avasarangal.com.
ഏണസ്റ്റ് ആൻഡ് യംങ്
ഏണസ്റ്റ് ആൻഡ് യംങ് എന്ന പ്രമുഖ കൺസൾട്ടിംഗ് കമ്പനി മലേഷ്യയിലേക്ക് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡാറ്റ ഇന്റഗ്രേഷൻ കൺസൾട്ടന്റ്, ഡാറ്റ സൈന്റിസ്റ്റ് കൺസൾട്ടന്റ്, ബിഗ് ഡാറ്റ കൺസൾട്ടന്റ്, അമലിറ്റിക്സ് സ്ട്രാറ്റജിസ്റ്റ് സീനിയർ മാനേജർ, ഡാറ്റ സൈന്റിസ്റ്റ് സീനിയർ മാനേജർ, സീനിയർ അസോസിയേറ്റ്സ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.ey.com വിശദവിവരങ്ങൾക്ക്:jobhikes.com
ഖത്തർ എയർവേസ് കാർഗോ
ഖത്തർ എയർവേസ് കാർഗോയിൽ നിരവധി ഒഴിവുകൾ.കസ്റ്റമർ എക്സ്പീരിയൻസ് ഡാറ്റ അനലിസ്റ്ര്, ലോഡ് മാസ്റ്റർ ഓഫീസർ,ലീഡ് പെർഫോമൻസ് ആൻഡ് ക്വാളിറ്റി ഓഫീസർ, ലീഡ് കോർഗോ ക്രിയേറ്റീവ് ഡിസൈനർ, സീനിയർ മാനേജർ , അനിമൽസ് പ്രോഡക്ട് മാനേജർ, കാർഗോ കസ്റ്റമർ എക്സ്പീരിയൻസ് മാനേജർ, റീജണൽ കാർഗോ ഓപ്പറേഷൻ ഓഫീസർ, ഗ്ളോബൽ കാർഗോ കീ അക്കൗണ്ട് മാനേജർ, കാർഗോ ഫ്ളൈറ്റ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്:http://careers.qatarairways.com /വിശദവിവരങ്ങൾക്ക്: jobhikes.com
ഖത്തർ ഫെർട്ടിലൈസർ കമ്പനി
ഖത്തറിലെ ഖത്തർ ഫെർട്ടിലൈസർ കമ്പനി(ക്യുഎഫ്സിഒ)യിൽ നിരവധി ഒഴിവുകൾ. ഓട്ടോമേഷൻ എൻജിനീയർ, സിവിൽ മെയിന്റനൻസ് സൂപ്രണ്ട്, കംപ്ളയൻസ് ഓഫീസർ, ഹെഡ് ഒഫ് പ്രോജക്ട് ഇവല്വേഷൻ, ഹെഡ് ഒഫ് റിസ്ക്ക് മാനേജ്മെന്റ്, മെക്കാനിക്കൽ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് കോസ്റ്റിംഗ് എൻജിനീയർ, ടെക്നിക്കൽ അഡ്വൈസർ, ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ, പ്രോജക്ട് കോസ്റ്രിംഗ് എൻജിനീയർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ്: http://www.qafco.com.qa /വിശദവിവരങ്ങൾക്ക്: jobhikes.com.
റൊട്ടാന ഹോട്ടൽ ദുബായ്
ദുബായിലെ ഹോട്ടൽ ഗ്രൂപ്പായ റൊട്ടാന യിലേക്ക് പുതിയ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ടെലഫോൺ ഓപ്പറേറ്റർ, സെയിൽസ് കോഡിനേറ്റർ, ഓഡിയോവിഷ്വൽ ടെക്നീഷ്യൻ, കിച്ചൺ- എക്സിക്യൂട്ടീവ് ഷെഫ്, സെക്രട്ടറി, ഹൗസ് കീപ്പിംഗ് അറ്റന്റർ, കോമിസ് 1, ഡയറക്ടർ ഒഫ് മെറ്റീരിയൽ മാനേജ്മെന്റ്, ഫിനാൻസ് -അക്കൗണ്ട്സ് പേയബിൾ , മെറ്റീരിയൽ സ്റ്റോർകീപ്പർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.rotanacareers.com. കൂടുതൽ വിവരങ്ങൾക്ക്: jobhikes.com
മദർകെയർ
ഒമാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് മദർകെയർ വിവിധതസ്തികകളിൽ നിയമനം നടത്തുന്നു.ഡെപ്യൂട്ടി സ്റ്റോർ മാനേജർ, കസ്റ്റമർ സർവീസ് അഡ്വൈസർ, സെയിൽസ് കൺസൾട്ടന്റ്, ഓഡിറ്റർ, ഓർഡർ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, കസ്റ്റമർ സർവീസ് അഡ്വൈസർ, ജൂനിയർ വെബ് ഡിസൈനർ, ഫിനാൻസ് അനലിസ്റ്റ്, ബയിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ബയർ, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.mothercare.ae. വിശദവിവരങ്ങൾക്ക്:gulfjobvacancy.com
ഷെൽ ഓയിൽ
ഓയിൽ, ഗ്യാസ് ആൻഡ് പെട്രോളിയം മേഖലയിൽ ജോലി അന്വേഷിക്കുന്നവർക്ക് ഒട്ടനവധി തൊഴിലവസരങ്ങളുമായി ഷെൽ ഗ്രൂപ്പ് റിക്രൂട്ട്മെന്റ് നടത്തുന്നു. സിംഗപ്പൂരിലേക്കാണ് നിയമനം.ട്രേഡിംഗ് ഓപ്പറേറ്രർ, ഐടി ബിസിനസ് അനലിസ്റ്റ്, മെയിന്റനൻസ് സൂപ്പർവൈസർ, ടാക്സ് അഡ്വൈസർ, ഗ്ളോബൽ മാർക്കറ്റിംഗ് മാനേജർ, ട്രേഡിംഗ് ഐടി ഡെസ്ക്ടോപ്പ് സപ്പോർട്ട് അനലിസ്റ്റ്, ഇ ആർ അഡ്വെർടൈസർ മാനുഫാക്ചറിംഗ് തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: jobs.shell.com . വിശദവിവരങ്ങൾക്ക്: gulfcareergroup.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |