ബോളീവുഡ് സൂപ്പർ താരം സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തന്റെ കുട്ടിക്കാലചിത്രമാണ് സാറാ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ സാറായുടെ ചിത്രത്തിന് അനിയനും സെയ്ഫ്- കരീന ദമ്പതികളുടെ മകനുമായ തൈമൂറിനോടുള്ള രൂപസാദൃശ്യമാണ് ആരാധരെ അമ്പരപ്പിക്കുന്നത്.
സാറ തൈമൂറിനെപ്പോലുണ്ടെന്നാണ് ആരാധകർ പറയുന്നത്. തന്റെ കുട്ടിക്കാലചിത്രമാണ് സാറാ ആരാധകരുമായി ഷെയർ ചെയ്തിരിക്കുന്നത്. സെയ്ഫിന്റെയും മുൻഭാര്യ അമൃത സിങ്ങിന്റെയും മക്കളാണ് സാറ. ‘കേദാർനാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് സാറ ബോളിവുഡിൽ എത്തിയത്. അതേസമയം താരപുത്രമായ തൈമൂറും സോഷ്യൽ മീഡിയയിൽ താരമാണ്. .
നിരവധി പാപ്പരാസികളാണ് തൈമൂറിനെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആരാധകർ പിന്തുടരുന്ന താരപുത്രനാണ് തൈമൂർ. തൈമൂറിന്റെ സ്വഭാവത്തെ പറ്റി കരീന ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഫോട്ടോഗ്രാഫർമാർ ചുറ്റിനും ഇല്ലാത്തപ്പോൾ മകൻ എങ്ങനെയാണെന്നാണെന്ന ചോദ്യത്തിന് അവർ കൂട്ടുകാരെപ്പോലെയാണെന്ന് കരീന പറയുന്നത്. പക്ഷേ താൻ ഫോട്ടോയെടുക്കാൻ തുടങ്ങിയാൽ, 'അമ്മാ നോ പിക്ചേഴ്സ്' എന്നു പറയുമെന്നുമാണ് കരീന മറുപടി പറഞ്ഞത്. ഫോട്ടോഗ്രാഫർമാർക്ക് പോസ് ചെയ്യാനും കൈവീശി കാണിച്ച് കൂട്ടാകാനും തൈമൂറിന് ഇപ്പോൾ യാതാരു മടിയുമില്ലെന്നും താരം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |