ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
ബി.ടെക് ഡിഗ്രി കോഴ്സ് (2013 സ്‌കീം, 2014 അഡ്മിഷൻ) അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് (40 മാർക്ക് യൂണിവേഴ്സിറ്റി പരീക്ഷയിൽ ലഭിക്കാത്തവർ) ഈവൻ/ഓഡ് (Even/Odd) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ അപേക്ഷ നൽകുന്നതിനുളള അവസാന തീയതി ഫെബ്രുവരി 15. 2013 സ്‌കീം പാർട്ട് ടൈം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കണം. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
കാര്യവട്ടം സൈക്കോളജി വിഭാഗം നടത്തിയ പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജറിയാട്രിക്) പരീക്ഷാഫലം (ആഗസ്റ്റ് 2019) വെബ്‌സൈറ്റിൽ. ഫെബ്രുവരി 23 മുതൽ സൈക്കോളജി വിഭാഗം കാര്യവട്ടത്തു നിന്നും മാർക്ക്ലിസ്റ്റുകൾ കൈപ്പറ്റാം.
ഐ.യു.സി.ജി.ജി.ടി, ഡിപ്പാർട്ട്‌മെന്റ് ഒഫ് ബയോടെക്‌നോളജിയിൽ നടത്തിയ പി.ജി ഡിപ്ലോമ പ്രോഗ്രാം ഇൻ മോളിക്യുലാർ ഡയഗ്നസ്റ്റിക്സ് 2018 - 2019 ബാച്ച്, എം.ഫിൽ അഡ്വാൻസ്ഡ് ബോട്ടണി 2018-2019 ബാച്ച്, എം.ടെക് ടെക്‌നോളജി മാനേജ്‌മെന്റ് (ഫ്യൂച്ചേഴ്സ് സ്റ്റഡീസ്) 2017-2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ഫെബ്രുവരി 25 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 1 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഫെബ്രുവരി 5 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ത്രിവൽസര എൽ എൽ.ബി പരീക്ഷകൾക്ക് 2012 അഡ്മിഷൻ (മേഴ്സിചാൻസ്) വിദ്യാർത്ഥികൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും പരീക്ഷാഫീസ് ഒടുക്കി അപേക്ഷകൾ ഓഫ്‌ലൈനായി സമർപ്പിക്കാം.
പിഎച്ച്.ഡി നൽകി
ലക്ഷ്മി വി.എസ് (ബയോകെമിസ്ട്രി), ആശ ലക്ഷ്മി (ബയോടെക്‌നോളജി), സ്റ്റെഫിൻ എസ്, പ്രിൻസി പി.എസ്, കൃഷ്ണ ആർ നായർ, പൊന്നി ടി.ജി, രാകേഷ് കെ.വി (ബോട്ടണി), അനൂപ് എസ് (ജിയോളജി), ഷംന എസ്, അശ്വതി എസ് (ഹിന്ദി), നിഷ മാത്യു (ഇംഗ്ലീഷ്), ശിവകുമാർ ആർ, ബീന കൃഷ്ണൻ എസ്.കെ (മലയാളം), വിനീത് ചന്ദ്ര കെ.എസ് (കൊമേഴ്സ്), സോജ എസ്.വി (തമിഴ്) എന്നിവർക്ക് പിഎച്ച്.ഡി നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ഇന്റർവ്യൂ മാറ്റി
യു.ഐ.ടികളിൽ കരാറടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ലാബ് ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുക്കുന്നതിന് ജനുവരി 6 ന് നടത്തുന്നതിന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ജനുവരി 23 ന് ഉച്ചയ്ക്ക് 2 മണി മുതൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ മെമ്മോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളുമായി 11 മണിക്ക് റിപ്പോർട്ട് ചെയ്യണം.
പ്രോജക്ട് ഫെലോ
സർവകലാശാല ജന്തുശാസ്ത്രവിഭാഗം നടത്തുന്ന പ്രോജക്ടിലേക്ക് പ്രോജക്ട് ഫെലോയുടെ ഒരു ഒഴിവുണ്ട്. യോഗ്യത: സുവോളജി/വൈൽഡ് ലൈഫ് ബയോളജി/എൻവയോൺമെന്റൽ ബയോളജി/തത്തുല്യം. ഇവയിൽ ഏതിലെങ്കിലുമുളള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, വന്യജീവി ഗവേഷണത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. The Professor and Head, Department of Zoology, University of Kerala, Karivattom, Thiruvananthapuram എന്ന വിലാസത്തിൽ ബയോഡേറ്റ സഹിതം 31 നകം അപേക്ഷിക്കുക.
ടെക്നിക്കൽ അസിസ്റ്റന്റ്
സർവകലാശാല ബയോകെമിസ്ട്രി വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിശദവിവരങ്ങൾക്ക് www.recruit.keralauniversity.ac.in.
ലക്ചറർ
സർവകലാശാലയുടെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇംഗ്ലീഷിൽ കരാറടിസ്ഥാനത്തിൽ (പതിനൊന്ന് മാസത്തേക്ക്) ഇംഗ്ലീഷ് ലക്ചററുടെ രണ്ട് ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി 31.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |