ടൈംടേബിൾ
29 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.കോം (എഫ്.ഡി.പി) (റഗുലർ 2017 അഡ്മിഷൻ, സപ്ലിമെന്ററി - 2014, 2015 & 2016 അഡ്മിഷനുകൾ) ഡിഗ്രി പ്രാക്ടിക്കൽ പരീക്ഷയ്ക്കുളള ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തിയതി നീട്ടി
പുതിയ സ്‌കീംപ്രകാരം, 2018 - 2020 ബാച്ചിലെ എം.എഡ് വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ പരീക്ഷയോടൊപ്പം ഡിസർട്ടേഷൻ സമർപ്പിക്കുന്നതിനുളള അവസാനതീയതി ജനുവരി 31 ആയി പുതുക്കി നിശ്ചയിച്ചു.
വൈവാ വോസി
മൂന്ന്, നാല് സെമസ്റ്റർ എം.എ ഹിന്ദി (2017 അഡ്മിഷൻ - വിദൂരവിദ്യാഭ്യാസ കേന്ദ്രം) പരീക്ഷയുടെ വൈവാ വോസി 28, 29, 30 തീയതികളിൽ വിദൂരവിദ്യാഭ്യാസ കേന്ദ്രം കാര്യവട്ടം കാമ്പസിൽ നടക്കും. ഫോൺ: 0471 - 2386442
പരീക്ഷാഫീസ്
മാർച്ച് 16 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.ബി.എ റഗുലർ ആൻഡ് സപ്ലിമെന്ററി (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഡിഗ്രി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 5 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഇതിനു പുറമെ 200 രൂപ മൂല്യനിർണയ ക്യാമ്പ് ഫീസായും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രം മാത്രമേ ഉണ്ടാവുകയുളളൂ.
ഫെബ്രുവരി 12 മുതൽ നടത്തുന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം) 2011 & 2014 സ്‌കീം പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 28 വരെയും 150 രൂപ പിഴയോടെ 31 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം. 2014 സ്‌കീമിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം.
ഇന്റർവ്യൂവിന് മാറ്റമില്ല
സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് പഠന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നീ അദ്ധ്യാപക തസ്തികകളിലേക്കുളള നിയമനത്തിന് ജനുവരി 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂവിന് മാറ്റമില്ല.
പരീക്ഷാഫലം
പാർട്ട് മൂന്ന് മാത്തമാറ്റിക്സ് മെയിൻ (ബി.എസ്.സി ആന്വൽ സ്‌കീം) - സപ്ലിമെന്ററി ഒക്‌ടോബർ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |