മൂല്യനിർണയ ക്യാമ്പ്
അഞ്ചാം സെമസ്റ്റർ ബി.ബി.എ-എൽ എൽ.ബി (പഞ്ചവത്സരം)/ഒന്നാം സെമസ്റ്റർ എൽ എൽ.ബി (ത്രിവത്സരം) പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 13, 14 / 17, 18 തീയതികളിൽ തൃശൂർ, കോഴിക്കോട് ഗവൺമെന്റ് ലാ കോളേജുകളിൽ നടക്കും. ഈ ദിവസങ്ങളിൽ സർവകലാശാലയ്ക്ക് കീഴിലെ ലാ കോളേജുകളിൽ റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല.
യു.ജി കോൺടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ സംസ്‌കൃതം, അഫ്സൽ-ഉൽ-ഉലമ, ഹിന്ദി, ഫിലോസഫി (2017 പ്രവേശനം) കോൺടാക്ട് ക്ലാസ് ഫെബ്രുവരി ഒന്ന് മുതൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ആരംഭിക്കും. ഫോൺ: 0494 2400288, 2407356.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.എം.എം.സി/ബി.എ അഫ്സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെയും 170 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ഏഴ് വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, ഡിസ്റ്റൻസ് എഡ്യുക്കേഷൻ എക്സാം വിംഗ്, യൂണിവേഴ്സിറ്റി ഒഫ് കാലിക്കറ്റ്, 673 635 വിലാസത്തിൽ ഫെബ്രുവരി പത്തിനകം ലഭിക്കണം. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി അഞ്ച് വരെയും 170 രൂപ പിഴയോടെ ആറ് വരെയും ഫീസടച്ച് ഏഴ് വരെ രജിസ്റ്റർ ചെയ്യാം. പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും. 2015 പ്രവേശനക്കാർക്ക് ഇത് അവസാന അവസരമായിരിക്കും.
എം.എ മലയാളം പ്രീവിയസ് വൈവ
വിദൂരവിദ്യാഭ്യാസം എം.എ മലയാളം പ്രീവിയസ് വൈവ ഫെബ്രുവരി മൂന്ന് മുതൽ 12 വരെ കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് (നോർത്ത് സോൺ), തൃശൂർ കേരള വർമ്മ കോളേജ് (സൗത്ത് സോൺ) എന്നിവിടങ്ങളിൽ നടക്കും.
ബി.ടെക് ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷ
ബി.ടെക്/പാർട്ട്ടൈം ബി.ടെക് (2009 സ്‌കീം-2011 പ്രവേശനം മാത്രം) എല്ലാ സെമസ്റ്ററുകൾക്കുമുള്ള ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ഏഴ് വരെയും 170 രൂപ പിഴയോടെ പത്ത് വരെയും ഫീസടച്ച് 12 വരെ രജിസ്റ്റർ ചെയ്യാം. അർഹത പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
യു.ജി നാലാം സെമസ്റ്ററിൽ പുനഃപ്രവേശനം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബി.എ/ബി.കോം/ബി.എസ് സി (മാത്തമാറ്റിക്സ്)/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) പ്രോഗ്രാമുകൾക്ക് 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും, രണ്ടും, മൂന്നും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്.ഡി.ഇ വിദ്യാർത്ഥികൾക്ക് നാലാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി ഫെബ്രുവരി 15 വരെയും നൂറ് രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചെലാൻ, മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്.ഡി.ഇ ഐഡി/ടി.സി സഹിതം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 26-നകം ലഭിക്കണം. വിവരങ്ങൾ www.sdeuoc.ac.in ൽ. ഫോൺ: 0494 2407494, 2407356.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ.
ബി.എസ്.സി പുനർമൂല്യനിർണയ ഫലം
ബി.എസ്.സി നഴ്സിംഗ് രണ്ട്, മൂന്ന്, നാല് വർഷ (ഒക്ടോബർ 2017) പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |