സ്‌കൂൾ അസംബ്ലികളിലെ നിമിഷങ്ങൾ എല്ലാവർക്കും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളാണ്, പല പല മണ്ടത്തരങ്ങളും വികൃതികളുമാണ് ആ പ്രായത്തിൽ ചെയ്തിട്ടുണ്ടാവുക. അതുപോലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാൈറലാകുന്നത്. സ്കൂളിൽ അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി തിന്നുന്ന വരുതനാണ് താരമായി മാറുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ.കയ്യിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. തുടർന്ന് പ്രാർത്ഥന ചൊല്ലുമ്പോൾ കൂടെ ചൊല്ലുന്നതും കാണുന്നുണ്ട്. എന്നാൽ പ്രർത്ഥന ഏറ്റുപാടുന്നതിനനുസരിച്ച് മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കൻ. കൂപ്പിയ കൈക്കുള്ളിലാക്കി മിഠായി തിന്നുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
One can easily relate to this. 🤩😍 pic.twitter.com/ztNE1p6nD6
— Awanish Sharan (@AwanishSharan) January 24, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |