ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം വളരുന്തോറും പിളരുകയല്ലെന്നും സംഘടന വളരാനും വളർത്താനും ശ്രമിക്കണമെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആനന്ദാശ്രമം ശാഖ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. രാഷ്ട്രീയ പാർട്ടികൾ വളരുന്തോറും പിളരുകയാണ് ചെയ്യുന്നത്. കല്ലിനു കാറ്റുപിടിക്കാതെ അജയ്യമായി അവസാനം വരെ യോഗം നിലനിൽക്കും. മറ്റ് പല സമുദായങ്ങളാണ് പിളർന്നത്. പിളരാത്ത സമുദായങ്ങളില്ല. ഗുരുദേവ അനുഗ്രഹത്താൽ യോഗത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തിയവർ സ്വയം പിളരുകയാണ് ചെയ്യുന്നത്. ആർ.ശങ്കർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ 13 കോളേജുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള അനുമതി നല്കിയിട്ടില്ല. മതേതരത്വം ഇന്ന് കള്ളനാണയമായി മാറി. ജാതി രാഷ്ട്രീയമാണ് സംസ്ഥാനത്ത് വളർന്നു കൊണ്ടിരിക്കുന്നത്. സംഘടിതമായി നിൽക്കുന്ന മതശക്തികളെ നോക്കിയാണ് സ്ഥാനാർത്ഥി നിർണയം. എല്ലാവരും സോദരത്വേന വാഴണമെങ്കിൽ സംസ്ഥാനത്തെ രാഷ്ട്രീയ പശ്ചാത്തലം മാറണം. ബാക്കി സമുദായങ്ങൾക്കു ജാതി പറയാം, ഈഴവന് മാത്രം ജാതി പറയാൻ കഴിയില്ല. ജാതി വിവേചനമാണ് ജാതി ചിന്ത ഉണ്ടാക്കുന്നത്. സാമൂഹ്യ നീതി നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കണം. ജനസംഖ്യാനുപാതികമായി ഭരണ പങ്കാളിത്തവും രാഷ്ട്രീയ നീതിയും ഉറപ്പാക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |