തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ആരോപണവിധേയനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെൻഷൻ 90 ദിവസം കൂടി നീട്ടി. സസ്‌പെൻഷൻ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടത്. ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശ തള്ളി.
കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് രാത്രിയാണ് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പോലീസ് രജിസ്റ്റർചെയ്ത പ്രഥമവിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയിട്ടില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഉദ്യോഗസ്ഥ സമിതി ശുപാർശ ചെയ്തത്. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |