നടി മാളവിക മോഹനൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകുന്നത്. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ വൈറലാണ്. ചുവപ്പ് ഗൗണിൽ ഗ്ലാമറസായാണ് ചിത്രത്തിലെ മാളവികയുടെ ലുക്ക്. ഫിലിം ഫെയർ പുരസ്കാര ദാനത്തിന് മുന്നോടിയായുള്ള ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
പട്ടംപോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക സിനിമയിൽ എത്തുന്നത്. പിന്നീട് രജനീകാന്തിന്റ് പേട്ടയിൽ ഉൾപ്പടെ ശ്രദ്ധയമായ കഥാപാത്രങ്ങൾ താരം ചെയ്തു. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്ററിലും മാളവികയാണ് നായിക. ഛായാഗ്രാഹകൻ കെ.യു. മോഹനന്റെ മകളാണ് മാളവിക മോഹനൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |