മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യാപാര മേഖലയിൽ പുരോഗതി. മികവ് പ്രകടിപ്പിക്കും. ആത്മസംതൃപ്തിയുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കർമ്മമണ്ഡലങ്ങളിൽ നേട്ടം. അവിസ്മരണീയ സന്ദർഭങ്ങൾ. സ്തുത്യർഹമായ സേവനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആത്മനിർവൃതിയുണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം. പദ്ധതികൾ ഏറ്റെടുക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉന്നതരുടെ സഹകരണം. നേതൃത്വത്തിലേക്ക് ഉയരും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ജന്മനാട്ടിൽ മടിയെത്തും. ഗൃഹം നവീകരിക്കും. പരീക്ഷയിൽ വിജയം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ ചെയ്തുതീർക്കും. ദീർഘവീക്ഷണമുണ്ടാകും. പദ്ധതികൾ രൂപകല്പന ചെയ്യും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രതീക്ഷിച്ച പ്രതിഫലം കിട്ടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. വ്യവസായം നവീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രതീക്ഷിച്ചതിലുപരി നന്മവരും. ആപത്വചനങ്ങൾ അനുഗ്രഹമാകും. ജീവിതലക്ഷ്യം നേടും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിഷമാവസ്ഥകൾക്ക് പരിഹാരം. അന്യരെ സഹായിക്കും. നിർദ്ദേശങ്ങൾ നൽകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ലാഭശതമാനം വർദ്ധിക്കും. കർമ്മ മേഖലയിൽ നിക്ഷേപം. ആത്മവിമർശനം നടത്തും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജീവിതത്തിൽ വഴിതിരിവുണ്ടാകും. പ്രവർത്തന വിജയം. കാലാനുസൃതമായ മാറ്റങ്ങൾ
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ക്രമാനുഗതമായ വളർച്ച. ഉദ്യോഗത്തിൽ ഉയർച്ച. തടസങ്ങൾ മാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |