SignIn
Kerala Kaumudi Online
Wednesday, 09 July 2025 7.15 AM IST

എം.ജി അറിയിപ്പുകൾ

Increase Font Size Decrease Font Size Print Page
mg-university
MG university

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.പി.എഡ് (2019 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 3 ന് ആരംഭിക്കും. പിഴയില്ലാതെ 14 വരെയും 525 രൂപ പിഴയോടെ 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എ കഥകളി വേഷം (സി.ബി.സി.എസ് 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 17 ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.

വൈവാവോസി
പത്താം സെമസ്റ്റർ ബി.ആർക് (സപ്ലിമെന്ററി) ജനുവരി 2020 തീസിസ് മൂല്യനിർണയവും വൈവാവോസിയും 24, 25 തീയതികളിൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ മൂല്യനിർണയത്തിനുള്ള തീസിസ് 17ന് ഉച്ചകഴിഞ്ഞ് 1 ന് മുമ്പായി അതത് കോളേജ് ആർക്കിടെക്ചർ മേധാവിക്ക് നൽകണം.


എം.ഫിൽ പ്രവേശനം
സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ 19 ന് രാവിലെ 10.30 മുതൽ പഠനവകുപ്പിൽ നടക്കും. ഫോൺ: 04812731043

TAGS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER