കോഴിക്കോട് : ഒരു കോർണർ കിക്ക് ഗോളിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ആ കോർണർ കിക്ക് പിറന്ന കുഞ്ഞിക്കാലുകൾ കോഴിക്കോട് നിന്നുമുള്ള ഡാനിഷ് എന്ന പത്തുവയസുകാരന്റേതാണ്. കോർണർ പോസ്റ്റിൽ നിന്ന് വേരെ ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കുന്ന ഒളിംപിക് ഗോളുമായാണ് ഡാനിഷ് ഫുട്ബോൾ പ്രേമികളുടെ കണ്ണിലുണ്ണിയായത്. മീനങ്ങാടിയിൽ നടന്ന ടൂർണമെന്റാണ് അദ്ഭുത ഗോളിന് വേദിയായത്. സിനിമയ്ക്ക് വേണ്ടി പരിശീലിച്ച തന്ത്രമാണ് ഡാനിഷ് മത്സരത്തിൽ പയറ്റിയത്.
അതൊരു ടൂർണമെന്റായിരുന്നു. മീനങ്ങാടീൽ തന്നെ നടത്തുന്നതായിർന്ന്. അതില് സെമിഫൈനല് കഴിഞ്ഞ് ഫൈനലിൽ കളിക്ക്യായിർന്ന്. അതിൽ നമ്മടെ ടീം നാല് ഗോളിട്ട്. അതിലെ രണ്ടാമത്തെ ഗോളായിരുന്ന് എന്റെ കോർണർ ഗോൾ '', എന്ന് ഡാനിഷ് പറയുന്നു.
''ഞാൻ കോർണറെടുക്കാൻ പോക്മ്പം പിന്നിൽ എന്റെ പാരന്റ്സൂണ്ടായിരുന്നു. അപ്പം ഉമ്മ പറഞ്ഞ് പോസ്റ്റിലേക്ക് അടിക്ക് ന്ന്. അപ്പം ഞാൻ പോസ്റ്റിലേക്ക് കോർണറിന്ന് അടിച്ച് നോക്ക്യതാ. ഞാൻ വിചാരിച്ച് ഗോളായാ ആയി, പൊറത്ത് പോയാ പോയി'', എന്ന് ഡാനിഷ് നിഷ്കളങ്കതോയെ പറയുന്നു.
സിനിമയ്ക്ക് വേണ്ടി പഠിച്ചതാ. ഇവടെ വന്ന് ശരിക്കത്തെ കളി കളിച്ച് നോക്ക്യപ്പോ ഞാനടിച്ച് നോക്കി. അപ്പം ഗോളായി. ഈ ഗോൾ മെസ്സി ഇട്ടിട്ടില്ല, പക്ഷേ റൊണാൾഡീന്യോ ഇട്ടിട്ട്ണ്ട് ബ്രസീലിന് വേണ്ടി വേൾഡ് കപ്പിൽ. അത് ഞാൻ കണ്ടിറ്റ്ണ്ട് യൂട്യൂബിൽ'', എന്ന് ഡാനിഷ്.
വിഡിയോ വൈറലായതയോടെ നിരവധി പേരാണ് പ്രശംസയുമായി രംഗത്തെത്തുന്നത്.മന്ത്രി ഇ.പി.ജയരാജൻ ഡാനിഷ് അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു, ഫുട്ബോൾ ലോകത്തെ കറുത്ത മുത്ത് ഐ എം വിജയനും രംഗത്തെത്തിയിരുന്നു. വിഡിയോ സന്ദേശത്തിലൂടെ ഐ എം വിജയൻ പറയുന്നത് ഡാനിയുടേത് അസാധ്യ പ്രകടനം ആണെന്ന് തന്നെയാണ്
ഇതിനെല്ലാം ഡാനിഷ് നന്ദി പറയുന്നത് പരിശീലകർക്കാണ്. ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന സിനിമയിൽ ഡാനി അഭിനയിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടി പരിശീലിപ്പിച്ചത് നിയാസ്, പ്രസാദ് വി ഹരിദാസ് എന്നിവരാണ്. ബാസിതാണ് കോച്ചിങ് സെന്ററിലെ പരിശീലകൻ. കോഴിക്കോട് പ്രസന്റേഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഡാനിഷ്. സഹോദരി അയിഷ പ്ലസ് വൺ വിദ്യാർഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |