തിരുവനന്തപുരം: അർദ്ധരാത്രി കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. ചൊവ്വാഴ്ച രാത്രി 8.30നാണ് സംഭവം. കേരള ഫയർഫോഴ്‌സ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കിണറ്റിൽ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാൻ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവിൽ ഫയർമാൻ മോഹനൻ കിണറ്റിൽ ഇറങ്ങുകയായിരുന്നു. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയിൽ കയറ്റി കരയ്ക്കെത്തിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി;അര്‍ദ്ധരാത്രി ക്ലൈമാക്സ്
പ്രണയ നൈരാശ്യം നിമിത്തം രാത്രിയിൽ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അർധരാത്രിയോടടുത്ത് യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു കരയ്ക്കെത്തിച്ചു.ചൊവ്വ രാത്രി 8.30 നായിരുന്നു സംഭവം. കിണറിൽ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാൻ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല.
ഒടുവിൽ ഫയർമാൻ മോഹനൻ കിണറ്റിൽ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയിൽ കയറ്റി കരയ്ക്കെത്തിച്ചു. മോഹനനെ കൂടാതെ സ്റ്റേഷൻ ഓഫീസർ രാമമൂർത്തിയുടെ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ അനിൽകുമാർ, ഫയർമാൻമാരായ സജിൻ ജോസ്, രതീഷ്, ഡ്രൈവർ രാജശേഖരൻ, ഹോം ഗാർഡ് ശശി എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റ യുവാവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. കോവളം പൊലീസും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |