പരീക്ഷ തീയതി
ഒന്നാം വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾ 28 ന് ആരംഭിക്കും. പിഴയില്ലാതെ 17 വരെയും 525 രൂപ പിഴയോടെ 18 വരെയും 1050 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.
അപേക്ഷ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.2017 അഡ്മിഷൻ റഗുലർ/സി.ബി.സി.എസ്.എസ്. 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ (സി.ബി.സി.എസ്. 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്. 2013 2016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 19 മുതൽ 24 വരെയും 525 രൂപ പിഴയോടെ 25 മുതൽ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം. അപേക്ഷഫോമിന്റെ തുകയായി 30 രൂപ അടയ്ക്കണം. റഗുലർ വിദ്യാർത്ഥികൾ സെമസ്റ്ററിന് 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതവും (പരമാവധി 210 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. റീഅപ്പിയറൻസ് പരീക്ഷയെഴുതുന്നവർ രജിസ്‌ട്രേഷൻ ഫീസായി 55 രൂപ പരീക്ഷഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രോജക്ട് ചെയ്യുന്ന ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ പ്രോജക്ട് മൂല്യനിർണയഫീസായി 80 രൂപ അടയ്ക്കണം. ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് ആദ്യമായി പരീക്ഷയെഴുതുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 135 രൂപയും ഗ്രേഡ് കാർഡ് ഫീസായി 160 രൂപയും അടയ്ക്കണം. ആറാം സെമസ്റ്റർ സി.ബി.സി.എസ് 2017 അഡ്മിഷൻ റഗുലർ വിദ്യാർത്ഥികൾ കോളേജ് വഴി ഓൺലൈനായി ഫീസും അപേക്ഷയും നൽകണം. സി.ബി.സി.എസ്.എസ് 2013-2016 അഡ്മിഷൻ റീഅപ്പിയറൻസുകാർ സർവകലാശാല പോർട്ടൽ വഴി ഫീസടച്ച് സർവകലാശാലയിൽ അപേക്ഷ നൽകണം. നാലാം സെമസ്റ്റർ സി.ബി.സി.എസ് 2018 റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസുകാർ കോളേജ് വഴി ഓൺലൈനായി ഫീസും അപേക്ഷയും നൽകണം. സി.ബി.സി.എസ്.എസ്. 2013-2016 റീഅപ്പിയറൻസുകാർ സർവകലാശാല പോർട്ടൽ വഴി ഫീസടച്ച് സർവകലാശാലയിൽ അപേക്ഷ നൽകണം.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.സി.എ /ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സി.ബി.സി.എസ്., 2019 അഡ്മിഷൻ റഗുലർ/201718 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്. 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷയുടെ പ്രാക്ടിക്കൽ 17 ന് ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി (2017 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 19 ന് ആരംഭിക്കും.
പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷ
അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2019ൽ പിഎച്ച്.ഡി. രജിസ്‌ട്രേഷൻ നടത്തിയവർക്കും (സെക്കന്റ് സ്‌പെൽ) 2018 സപ്ലിമെന്ററിക്കാർക്കുമുള്ള പിഎച്ച്.ഡി കോഴ്‌സ് വർക്ക് പരീക്ഷ (കോഴ്‌സ് 1, കോഴ്‌സ് 2) ഇന്നും നാളെയും കോട്ടയം സി.എം.എസ് കോളേജിൽ നടക്കും. 23ന് കോഴ്‌സ് 3 പരീക്ഷ അതത് ഗവേഷണകേന്ദ്രങ്ങളിൽ നടക്കും. ഫോൺ: 04812732947.
അന്തിമ റാങ്ക് പട്ടിക
എം.എ സംസ്‌കൃതം ജനറൽ (പ്രൈവറ്റ്) നാലാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തൃപ്പൂണിത്തുറ ഗവൺമെന്റ് സംസ്‌കൃത കോളേജിലെ കെ.ജി. ഉണ്ണി ഒന്നാം റാങ്ക് നേടി.
എം.ഫിൽ പ്രവേശന റാങ്ക്
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2019-20 എം.ഫിൽ ബാച്ച് പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |