കുഴിത്തുറ: കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ എ.എസ്.ഐ വിൽസണെ വെടിവച്ച് കൊലപെടുത്തിയ കേസിലെ പ്രതികളായ അബ്ദുൾ ഷമീമിനെയും തൗഫിക്കിനെയും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മധുര ജയിലിലേക്ക് മാറ്റി. പാളയംകോട്ട ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ സേലം ജയിലിലേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചത്. ഇന്നലെ രാവിലെ 6ന് കനത്ത പൊലീസ് വലയത്തിൽ പ്രതികളെ പാളയംകോട്ട ജയിലിൽ നിന്ന് റോഡ് മാർഗം സേലം ജയിലിലെത്തിച്ചെങ്കിലും അവിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനാൽ ഉടൻ മധുരയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത മാസം 13 നാണ് നാഗർകോവിൽ കോടതി കേസ് പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |