ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മരക്കാറിന്റെ പുതിയ ടീസറെത്തി. 'കുഞ്ഞാലി വരുമെന്ന് എനിക്കേ പറയാനാകൂ' എന്ന ആന്റണി പെരുമ്പാവൂർ അവതരിപ്പിക്കുന്ന കഥപാത്രത്തിന്റെ ഡയലോഗ് ഉൾപ്പെടുന്ന ടീസറാണ് എത്തിയിരിക്കുന്നത്. മോഹൻലാൽപ്രിയദർശൻ കൂട്ടുകെട്ടിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ച് 26 നാണ് തിയറ്ററുകളിലെത്തുക. മോഹൻലാലിന് പുറമെ, പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.
അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. അഞ്ചു ഭാഷകളിൽ ആയി അമ്പതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മാർവെൽ സിനിമകൾക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്‌ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കുന്നത്. ലോക സിനിമയിലെ തന്നെ പല വമ്പൻ സിനിമകൾക്കും വി എഫ് എക്സ് ഒരുക്കിയിട്ടുള്ളവരാണ് അനിബ്രയിൻ. കിങ്സ്‌മെൻ, ഗാർഡിയൻ ഓഫ് ഗ്യാലക്സി, ഡോക്ടർ സ്‌ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നിവ ഉദാഹരണം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്‌ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |