പ്രാക്ടിക്കൽ
മാർച്ച് 3, 4 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എസ് സി ഇലക്ട്രോണിക്സ് പ്രാക്ടിക്കൽ പരീക്ഷ യഥാക്രമം മാർച്ച് 16 (CAD Lab) മാർച്ച് 17 (Miniproject Lab) തീയതികളിൽ നടത്തും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഗ്രൂപ്പ് 2 (a) ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2015, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (സി.ആർ.സി.ബി.സി.എസ്.എസ്) ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013, 2014 & 2015 അഡ്മിഷൻ സപ്ലിമെന്ററി) 138 2(b) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2013-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 6 വരെ അപേക്ഷിക്കാം.
കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ, നാല്, ആറ്, എട്ട്, ഒൻപത് സെമസ്റ്റർ ബി.ആർക് സപ്ലിമെന്ററി (2008 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ്.സി, ബി.കോം ഡിഗ്രി (2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 2 വരെയും 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ 2020 മാർച്ച് 11 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (കരിയർ റിലേറ്റഡ്) ബി.എ/ബി.എസ്.സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക് (ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് 2 വരെയും 150 രൂപ പിഴയോടെ 3 വരെയും 400 രൂപ പിഴയോടെ മാർച്ച് 4 വരെയും ഓൺലൈനായി അപേക്ഷിക്കാം. നാലാം സെമസ്റ്റർ റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11 ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |