പരീക്ഷകൾ മാറ്റി
16 മുതൽ നടത്താനിരുന്ന അവസാന വർഷ എം.ബി.ബി.എസ് പാർട്ട് രണ്ട് 2009 പ്രവേശനം മാത്രം സപ്ലിമെന്ററി, 2008 ഉം അതിന് മുമ്പുമുള്ള പ്രവേശനം അഡിഷണൽ സ്‌പെഷ്യൽ സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റർ ബി.ടെക് (2014 സ്‌കീം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, അഞ്ചാം സെമസ്റ്റർ ബി.ടെക്/ പാർട്ട്‌ടൈം ബി.ടെക് (2009 സ്‌കീം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റർ ബി.ആർക് റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പ്രോജക്ട് സമർപ്പണം മാറ്റി
16 മുതൽ 24 വരെ നടത്താനിരുന്ന വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ/ ബി.എസ്.സി/ ബി.കോം (2017 പ്രവേശനം) വിദ്യാർത്ഥികളുടെ പ്രോജക്ട് സമർപ്പണം മാറ്റിവച്ചു.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
16 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് (09/14 സ്‌കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് ആക്‌സിസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ രജിസ്റ്റർ ചെയ്തവർ സഹൃദയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ പരീക്ഷയ്ക്ക് ഹാജരാകണം. പുതുക്കിയ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ
പ്രാക്ടിക്കൽ പരീക്ഷ
നാലാം വർഷ ബി.എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 17, 18 തീയതികളിൽ നടക്കും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എസ് സി എൻവയൺമെന്റൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്, എം.എസ്.ഡബ്ല്യൂ, എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ സംസ്‌കൃതം സാഹിത്യ-സ്‌പെഷ്യൽ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 26 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.കോം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് 27 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |