തിരുവനന്തപുരം: കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ഡി. ജി. പി ലോക്‌നാഥ് ബെഹ്‌റയെ നിരീക്ഷണത്തിൽ വച്ചോയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഈ മാസം മൂന്ന് മുതൽ 5വരെ ബ്രിട്ടനിൽ പര്യടനം നടത്തിയശേഷം മടങ്ങിയെത്തിയ ഡി. ജി. പി നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. നിരന്തരം വാർത്താസമ്മേളനങ്ങൾ നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കിൽ ഡി. ജി. പിയെ നിരീക്ഷിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |