പരീക്ഷകൾക്ക് മാറ്റമില്ല
പരീക്ഷകൾക്കൊന്നും മാറ്റമില്ലെന്ന് സർവകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷിത നടപടികൾ സ്വീകരിച്ചുകൊണ്ട് പരീക്ഷകൾ സുഗമമായി നടത്തുന്നതിന് സെന്റർ സൂപ്രണ്ടുമാർക്കും അതതു കോളേജ് പ്രിൻസിപ്പൽമാർക്കും സർവകലാശാല നിർദ്ദേശം നൽകിയിട്ടുണ്ട്.
ടൈംടേബിൾ
നാലാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ഡിഗ്രി കോഴ്സിന്റെ ഏപ്രിൽ 6 ന് നടത്തേ കോംപ്ലിമെന്ററി കോഴ്സ് IV - 'ഹിസ്റ്ററി ഒഫ് ഇംഗ്ലീഷ് ലാംഗ്വേജ്' (2014 അഡ്മിഷൻ വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷ ഏപ്രിൽ 15 ന് നടത്തും. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം/ഫുൾ ടൈം) മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം) (2013 സ്കീം - സപ്ലിമെന്ററി, സെപ്തംബർ 2019) (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബ്രാഞ്ചുകൾ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 31 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന ബി.എ എസ്.ഡി.ഇ (സി.എസ്.എസ്) അഞ്ചും ആറും സെമസ്റ്റർ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
അഞ്ചും ആറും സെമസ്റ്റർ ബി.എസ് സി മാത്തമാറ്റിക്സ് (എസ്.ഡി.ഇ - 2017 അഡ്മിഷൻ) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
അഞ്ചും ആറും സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ്/ബി.സി.എ വിദൂര വിദ്യാഭ്യാസവിഭാഗം (2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പരീക്ഷാഫീസിനു പുറമേ സി.വി ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്ക്കണം.
അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയുടെ സെന്റർ ഫോർ അഡൽട്ട് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ യൂണിറ്റിന്റെ കീഴിൽ തിരുവനന്തപുരം കല്ലറ പാങ്ങോട് മന്നാനിയ കോളേജിൽ നടത്തി വരുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, കോഴ്സ് കാലാവധി: 6 മാസം, കോഴ്സ്ഫീസ്: 7500. വിശദവിവരങ്ങൾക്ക്: 9048538210
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |