സാൻ ഫ്രാൻസിസ്‌കോ: കൊറോണയുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിനും ഗൂഗിളിനും പരസ്യവരുമാനത്തിൽ 4400 കോടി ഡോളറിൻെറ നഷ്ടമുണ്ടാവും. ആഗോള നിക്ഷേപ ബാങ്കിന്റെയും ധനകാര്യ സേവന കമ്പനിയായ കോവൻെറയും കണക്കനുസരിച്ച്, ഗൂഗിളിന്റെ മൊത്ത അറ്റവരുമാനം ഏകദേശം 12450 കോടി വരെയാണ് പ്രതീക്ഷിച്ചിരുന്നത്. അതിൽ 2860 കോടി ഡോളറിന്റെ കുറവുണ്ടാവും.
ഫേസ്ബുക്കിന്റെ ലാഭം 6780 കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. അതിൽ 1570 കോടി ഡോളറിന്റെ കുവവുമുണ്ടാവും.
ഈ നഷ്ടം വരും വർഷങ്ങളിൽ നികത്താനാകുമെന്നാണ് വിലയിരുത്തൽ. ഫേസ്ബുക്കിന്റെ പരസ്യ വ്യവസായം വീണ്ടും ശക്തിപ്രാപിക്കുമെന്നും 23 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നും കോവൻ കണക്കാക്കുന്നു. 2020ൽ ഗൂഗിൾ 5430 കോടി ഡോളർ വരുമാനമുണ്ടാക്കുമെന്നും ഫേസ്ബുക്കിന് 3370 കോടി ഡോളർ ലഭിക്കുമെന്നുമാണ് കോവൻസിന്റെ പ്രവചനം. കൊറോണ വ്യാപനം പലരാജ്യങ്ങളിലും തങ്ങളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുന്നു. മെസേജിംഗ് പോലുള്ള വാണിജ്യേതര ഇടപെടലുകൾ വൻതോതിൽ വർദ്ധിച്ചത് മെസഞ്ചർ, വാട്സാപ്പ് എന്നീ സേവനങ്ങളേയും ബാധിക്കുന്നു.
സാങ്കേതിക വ്യവസായ രംഗത്തിന് കൊറോണ വ്യാപനം വലിയ രീതിയിൽ തിരിച്ചടിയായിരിക്കുകയാണ് പല രാജ്യങ്ങളിലും കമ്പനികളുടെ ഫാക്ടറികൾ അടച്ചുപൂട്ടി.. നിർമ്മാണവും ചരക്ക് നീക്കവും ഏറെക്കുറെ നിലച്ചു. ഇതാണ് ഇരുവരെയും പ്രതിസന്ധിയിലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |