കൊല്ലം. 'ഞങ്ങളൊക്കെ എപ്പോഴും ഐസൊലേഷനിലല്ലേ! ഒറ്റപ്പെട്ട്, വായനയിലും എഴുത്തിലും കഴിയുന്ന ലോകമല്ലേ ഞങ്ങളുടേത്.'പറയുന്നത് മലയാളത്തിന്റെ പ്രിയ കഥാകാരി കെ.ആർ. മീര. സകുടുംബം കോട്ടയത്തെ വീട്ടിലാണിപ്പോൾ മീര. 'ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്നുപോയതല്ല, എന്നും ഇങ്ങനെയൊക്കെത്തന്നെയാണ്. എഴുത്തിന്റെയും വായനയുടെയും ലോകത്ത് ഒറ്റപ്പെട്ട പ്രയാണമാണ് തന്റേതെന്ന് സ്ത്രീയുടെ അസ്തിത്വത്തിന്റെ മൂല്യം 'ആരാച്ചാരി'ലൂടെ അവതരിപ്പിച്ച എഴുത്തുകാരി പറയാൻ മറന്നില്ല.
പുതിയ നോവലിന്റെ പണിപ്പുരയിലാണ് മീര. ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു വരുന്ന 'ഘാതകൻ' വൈകാതെ പുസ്തകമാക്കാനുള്ള തയ്യാറെടുപ്പ്. അത് വേഗം പൂർത്തിയാക്കണം. കൊറോണക്കാലം അല്ലാത്തപ്പോഴും അധിക യാത്രകൾ നടത്താറില്ലെന്ന് മീരയുടെ സാക്ഷ്യം. എഴുത്തിന്റെ ലോകത്ത് അഗാധമായി ഒതുങ്ങിക്കൂടും. അത്ഭുതകരമായ ആശയങ്ങൾ താളുകളായി പുസ്തകപ്പിറവി കൊള്ളും. സമൂഹത്തിന്റെ കൊള്ളരുതായ്മകളോട് കലഹിക്കും. ആരാച്ചാർക്കു ശേഷം ഘാതകൻ- രണ്ടിനും സമാന അർത്ഥം തോന്നാമെങ്കിലും എഴുത്തിന്റെ ഉള്ളകങ്ങൾ വ്യത്യാസപ്പെടാം. ലോകം അമ്പരന്നുപോയ കൊറോണ അടുത്തൊരു ഇതിവൃത്തമാകുമോ എന്നറിയില്ല. 'പക്ഷെ ആരെങ്കിലുമൊക്കെ എഴുതിയേക്കാം. ചിലപ്പോൾ ഞാനും. ഒന്നും തീരുമാനിച്ചിട്ടില്ല. ഇതെങ്ങനെയൊക്കെ ആവുമെന്ന് ഒരെത്തും പിടിയുമില്ലല്ലോ'.
''
വല്ലാതെ ഭയപ്പെടുത്തുകയും മനുഷ്യനെ ബാധിക്കുകും ചെയ്ത ഒന്നല്ലേ കൊറോണ. ഞാനെഴുതിയില്ലെങ്കിലും ആരെങ്കിലുമൊക്കെ കൊറോണ എഴുതും. വീട്ടിൽ എഴുത്തിനും വായനയ്ക്കുമൊപ്പം പാചകത്തിനും സമയം കണ്ടെത്തുന്നു. പത്രവും ചാനലുമൊക്കെ ഇടയ്ക്കിടെ നോക്കും. വീട്ടുകാര്യങ്ങൾക്കും കുറച്ച് സമയം കണ്ടെത്തും. എന്നാലും മിക്കപ്പോഴും എഴുത്തിന്റെ ഐസൊലേഷനിൽ ഒറ്റപ്പെട്ടുപോകും.
കെ.ആർ. മീര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |