ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തോളം പേരെ ബാധിച്ച കൊവിഡ് 19 വൈറസിന് കാരണം മനുഷ്യരാശിയുടെ പപമാണെന്ന് തബ്ലിഗ് തലവൻ മൗലാന മുഹമ്മദ് സാദിന്റെ ഓഡിയോ സന്ദേശം. 'ഈ പ്രശ്നത്തിന് (കൊവിഡ് 19) മനുഷ്യരുടെ പാപങ്ങൾ കാരണമാകുമെന്നതിൽ സംശയമില്ല. അല്ലാഹു കോപിക്കുന്നു' എന്നാണ് പുതിയ ഓഡിയോ സന്ദേശത്തിൽ മൗലാന മുഹമ്മദ് സാദ് പറയുന്നത്.
മൗലാന മുഹമ്മദ് സാദ് ഒളിവിലാണ്. ഉത്തർപ്രദേശിലും ഡൽഹിയിലുമൊക്കെ പൊലീസ് സംഘങ്ങൾ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ ലംഘിച്ചാണ് ഡൽഹിയിലെ മത സമ്മേളനം നടത്തിയതെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് മൗലാന മുഹമ്മദ് സാദിന്റെ പുതിയ ഓഡിയോ പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന മത സമ്മേളനത്തിൽ മൗലാന മുഹമ്മദ് സാദിന്റെ വിദ്വേഷ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കരുതെന്നായിരുന്നു പ്രസംഗത്തിലൂടെ ഇയാൾ ആഹ്വാനം ചെയ്തത്.
'ഒരു മസ്ജിദിൽ ഒത്തു കൂടിയാൽ മരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ നിങ്ങളോട് പറയട്ടെ, മരിക്കാൻ ഇതിലും നല്ലൊരു സ്ഥലമില്ല. അല്ലാഹു ആണ് ഈ രോഗം നൽകിയത്. അതിനാൽത്തന്നെ ഒരു ഡോക്ടർമാർക്കോ മരുന്നിനോ നമ്മളെ രക്ഷിക്കാനാവില്ല. എല്ലാവരും പരസ്പരം കണ്ടുകഴിഞ്ഞാലോ ഇടപഴകിക്കഴിഞ്ഞാലോ അസുഖം പടരുമെന്നു നിങ്ങളെന്തിന് വിശ്വസിക്കുന്നെ'ന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |