മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അനുചിത പ്രവർത്തികൾ ഉപേക്ഷിക്കും. ഉൾപ്രേരണയുണ്ടാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രാർത്ഥനകൾ ശക്തമാക്കും. അർപ്പണ മനോഭാവമുണ്ടാകും. വിമർശനങ്ങളെ അതിജീവിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആരോഗ്യം മെച്ചപ്പെടും. ധാരണയോടെ പ്രവർത്തിക്കും. മുൻകോപം നിയന്ത്രിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിക്കരുത്. അവ്യക്തമായ പദ്ധതികൾ ഉപേക്ഷിക്കും. അവസരങ്ങൾ യുക്തിപൂർവം ഉപയോഗിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ദൗത്യങ്ങൾ ചെയ്തുതീർക്കും. വിനോദയാത്ര ഉപേക്ഷിക്കും. പുതിയ ബന്ധങ്ങൾ ഒഴിവാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
നല്ല വിഷയങ്ങൾ കൈകാര്യം ചെയ്യും. സംശയങ്ങൾ തീരും. സേവന പ്രവർത്തനങ്ങൾ നടത്തും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ബാഹ്യപ്രേരണകളെ അതിജീവിക്കും. ഉപരിപഠനം മാറ്റിവയ്ക്കും. വ്യാപാര മേഖലകളിൽ സമ്മർദ്ദം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പകർച്ചവ്യാധികളെ സൂക്ഷിക്കണം. മാതാപിതാക്കളെ സംരക്ഷിക്കും. അനുകൂല സാഹചര്യം വന്നുചേരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യത്യസ്തമായ ആശയങ്ങൾ. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. സങ്കല്പത്തിനുനസരിച്ച് പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആശ്വാസം അനുഭവപ്പെടും. സംഘനേതൃത്വം ഏറ്റെടുക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
തൊഴിൽ ക്രമീകരിക്കും. പരസ്പര വിശ്വാസം മെച്ചപ്പെടും. വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കണം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സഹോദര സഹായം. നടപടിക്രമങ്ങളിൽ കൃത്യത. പുതിയ ആവിഷ്കരണ ശൈലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |