SignIn
Kerala Kaumudi Online
Monday, 23 February 2026 6.39 PM IST

പൂച്ചകളെ വളർത്തുന്നവർ സൂക്ഷിക്കുക, കൊവിഡ് പൂച്ചയ്ക്കും ഭീഷണി

Increase Font Size Decrease Font Size Print Page

ca

ബീജിംഗ് : പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് കൊവിഡ് വ്യാപനമുണ്ടാകുമെന്ന് പഠനം. ചൈനയിലെ ഹാർബിയൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. രോഗബാധയുള്ള മനുഷ്യനിൽ നിന്ന് പൂച്ചകളിലേക്കും രോഗമുണ്ടാകും.

വീട്ടിൽ വളർത്തുന്ന പട്ടി, കോഴി, പന്നി എന്നിവയ്ക്ക് വൈറസ് ബാധയുണ്ടാകില്ലെന്നും പഠനം പറയുന്നു.

കൊവിഡ് മൃഗങ്ങളിൽ പടരുമോ എന്നായിരുന്നു പഠനം. പട്ടി, പന്നി, കോഴി, താറാവ് തുടങ്ങിയവയിൽ വൈറസ് വ്യാപനം കണ്ടെത്താനായില്ല. എന്നാൽ, പൂച്ചകളിൽ വൈറസ് വ്യാപനമുണ്ടാകുമെന്നാണ് കണ്ടെത്തൽ. പൂച്ചയ്ക്ക് കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതായി കഴിഞ്ഞ ആഴ്ച ബെൽജിയത്ത് നിന്ന് വാർത്ത വന്നിരുന്നു. വൈറസ് ബാധയുള്ള മനുഷ്യനിൽ നിന്നാണ് വളർത്തു പൂച്ചയ്ക്ക് രോഗമുണ്ടായത്.

TAGS: HEALTH, LIFESTYLE HEALTH, COVID 19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.