തിരുവനന്തപുരം: കംപ്യൂട്ടർ സ്‌പെയർപാർട്‌സ്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ എന്നിവ ആഴ്ചയിൽ ഒരു ദിവസം തുറന്നു പ്രവർത്തിക്കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കംപ്യൂട്ടർ, സ്‌പെയർപാർട്‌സ്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ, ഇവയൊക്കെ പൂർണമായി അടച്ചിടുന്നതുകൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ആഴ്ചയിൽ ഒരു ദിവസം ഇത്തരം കടകൾ തുറക്കുന്ന കാര്യം ആലോചിക്കും.
വാഹനങ്ങൾക്ക് കേടുപറ്റിയാൽ റിപ്പയർ ചെയ്യാനുള്ള പ്രയാസം ഇപ്പോഴുണ്ട്. അതിനാൽ വർക്ക്‌ഷോപ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |