ന്യൂഡൽഹി: ഡൽഹി ദിൽഷാദ് ഗാർഡനിലെ സംസ്ഥാന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു മലയാളി നഴ്സുമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 9 ആയി. 8 മാസം ഗർഭിണിയായ യുവതി ഉൾപ്പെടെ ഏഴു മലയാളി നഴ്സുമാർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ ആശുപത്രിയിൽ ആകെ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ വിവിധ ആശുപത്രികളിലായി 6 ഡോക്ടർമാർ ഉൾപ്പെടെ 24 പേർക്ക് കോവിഡുണ്ട്. ഗംഗാറാം ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കൽ ജീവനക്കാരുമടക്കം 108 പേരെ ക്വാറന്റീൻ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |