തിരുവനന്തപുരം: മുംബെയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്കിടയിൽ കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ അവരുടെ പരിചരണവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ടെലഫോണിൽ ആവശ്യപ്പെട്ടു.
മുംബെയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നാൽപ്പതോളം മലയാളി നഴ്സുമാർക്കാണ് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിട്ടുള്ളത്. നൂറു കണക്കിന് മലയാളി നഴ്സുമാരാണ് മുംബെയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തുവരുന്നത്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടുമെന്നും വീഴ്ചകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് മന്ത്രിക്ക് രമേശ് ചെന്നിത്തല ഇ- മെയിൽ സന്ദേശവും അയച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |