SignIn
Kerala Kaumudi Online
Monday, 23 February 2026 6.39 PM IST

ടി.വി. ബാ​ബു: അ​വ​കാ​ശ സ​മ​ര​മു​ഖ​ത്ത് അ​ടി​പ​ത​റാ​തെ നി​ന്ന നേ​താ​വ്

Increase Font Size Decrease Font Size Print Page

babu1

ആ​ത്മാ​ഭി​മാ​ന​ത്തെ പ​ട​വാ​ളാ​ക്കാനും അ​വ​കാ​ശ​ സ​മ​ര​ങ്ങ​ളു​ടെ പടക്ക​ള​ത്തിൽ പോ​രി​നി​റ​ങ്ങാനും പാർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗങ്ങളെ സജ്ജരാക്കിയ സം​ഘാ​ട​കനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ടി വി ബാ​ബു. പിന്നിട്ട ക​റു​ത്ത​ കാ​ല​ഘ​ട്ട​ത്തിൽ ത​ന്റെ ത​ല​മു​റ അ​നു​ഭ​വി​ച്ച അ​വ​ഗ​ണ​ന​യു​ടെ ക​യ്പു​നീർ, ഇ​നി​യൊ​രു ത​ല​മു​റ കൂ​ടി അ​നു​ഭ​വി​ക്ക​രു​തെ​ന്നു ചി​ന്തി​ക്കു​ക​യും അ​തി​ന​നു​സ​രി​ച്ചു പ്ര​വർ​ത്തി​ക്കു​ക​യും ചെ​യ്ത മ​നു​ഷ്യ​സ്‌നേ​ഹി.

ബി.ഡി.ജെ.എസ് എ​ന്ന രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​ന്റെ പി​റ​വി മു​തൽ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​യർ​ച്ച മാ​ത്രം ല​ക്ഷ്യംവച്ച് രാ​പ​ക​ലി​ല്ലാ​തെ ഒപ്പം പ്ര​വർ​ത്തി​ച്ച ജ്യേഷ്ഠ ​സ​ഹോ​ദ​ര​ന്റെ വേർ​പാ​ട് നൽകുന്ന നൊ​മ്പ​രം വാ​ക്കു​ക​ളിൽ ഒതുക്കാനാകുന്നില്ല. മ​ഹാ​ത്മാ അ​യ്യ​ങ്കാ​ളിക്കു ശേ​ഷം അ​ധഃ​സ്ഥി​ത വി​ഭാ​ഗ​ത്തെ സം​ഘ​ടി​പ്പി​ക്കാൻ വ​ലി​യ പ​ങ്കു​വ​ഹി​ച്ച കേ​ര​ള പു​ല​യർ മ​ഹാ​സ​ഭയിലൂടെയാണ് (കെ​.പി.എം.എസ്) ടി.വി. ബാ​ബു പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.

പ​ട്ട​യ​ഭൂ​മി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ജ​ന​റൽ കൺ​വീ​നർ ആ​യി സ​മ​ര​മു​ഖ​ത്തെ​ത്തി​യ അ​ദ്ദേ​ഹം അ​വ​കാ​ശ സ​മ​ര​മു​ഖ​ത്ത് അ​ടി​പ​ത​റാ​തെ നി​ന്ന് ധീ​ര​മാ​യി ജ​ന​ങ്ങ​ളെ ന​യി​ച്ചു. സാ​മൂ​ഹ്യ സ​മ​ത്വ മു​ന്ന​ണി എ​ന്ന പേ​രിൽ പ​ട്ടി​ക​ജാ​തി സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന​മു​ണ്ടാ​ക്കി ശ​ക്തി​തെ​ളി​യി​ച്ചതിനു പിന്നിൽ ബാ​ബു​വി​ന്റെ സം​ഘാ​ടക മി​ക​വ് ഉ​ണ്ടാ​യി​രു​ന്നു. മ​ത​പ​രി​വർ​ത്ത​നം ചെ​യ്ത​വരെക്കൂടി പ​ട്ടി​ക​ജാ​തി ലി​സ്റ്റിൽ ഉൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വ​ലി​യ പ്രക്ഷോഭം നയിക്കാൻ അദ്ദേഹത്തിനു ക​ഴി​ഞ്ഞു.ശ​ബ​രി​മ​ല കർ​മ്മസ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ ന​ട​ന്ന ഭ​ക്ത​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും ബാബു സ​ജീ​വ​മാ​യി​രു​ന്നു.

ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തിൽ വി​ശ്വ​സി​ക്കു​ക​യും സി.പി.ഐ സ്ഥാ​നാർ​ഥി​യാ​യി തി​ര​ഞ്ഞെ​ടു​പ്പിൽ മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ബാ​ബു, അ​തു​പേ​ക്ഷി​ച്ചാ​ണ് ബി.ഡി.ജെ.എസ് രൂ​പീ​ക​ര​ണ​ത്തിൽ പ​ങ്കാ​ളി​യാ​യ​ത്. കേ​ര​ള​ത്തി​ലെ പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​രു​ടെ ഐ​ക്യ​നി​ര​യ്ക്ക് നേ​തൃ​പ​ര​മാ​യ പ​ങ്കു വ​ഹി​ക്കേ​ണ്ട​ണ്ട ചു​മ​ത​ല എ​സ്.എൻ.ഡി.പി യോ​ഗ​ത്തി​നാ​ണെ​ന്ന് ഉ​റ​ച്ചുവി​ശ്വ​സി​ച്ചി​രു​ന്ന പൊ​തു പ്ര​വർ​ത്ത​ക​നാ​ണ് ബാ​ബു. യോ​ഗം ജ​ന​റൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശൻ ന​യി​ച്ച സ​മ​ത്വ മു​ന്നേ​റ്റ ജാ​ഥ​യിൽ ആ​ദ്യ​വ​സാ​നം പ​ങ്കെ​ടു​ത്ത ബാബു ജാ​ഥ​യു​ടെ സ​മാ​പ​ന​ത്തിൽ ബി​.ഡി.ജെ.എസ് രൂ​പീ​ക​രി​ച്ച​പ്പോൾ സ്ഥാ​പ​ക ജ​ന​റൽ സെ​ക്ര​ട്ട​റി​യായി. പാർട്ടി സ്ഥാനാർത്ഥിയായി ആദ്യം നാ​ട്ടി​ക​യിൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്കും പി​ന്നീ​ട് ആ​ല​ത്തൂരിൽ നിന്ന് ലോ​ക് സ​ഭ​യി​ലേ​ക്കും ജ​ന​വി​ധി തേ​ടു​ക​യും ചെ​യ്തു. ബാ​ബു​വി​ന്റെ വാ​ഗ്മി​ത്വ​വും സം​ഘാടന മി​ക​വും ബി.ഡി.ജെ.എസിന്റെ ആശയങ്ങൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി. സൗ​മ്യ​വും ദീ​പ്ത​വു​മാ​യി​രു​ന്നു ആ നി​റ​സാ​ന്നിദ്ധ്യം.

കേ​ര​ള​ത്തിൽ, അധ:സ്ഥിത ജനവിഭാഗങ്ങളെ സാമൂഹ്യമായി ശാക്തീകരിക്കുന്നതിൽ ടി.വി. ബാബിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞത് കേരളത്തിലെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ പൊ​തു​പ്ര​വർ​ത്ത​ക​നു ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി കരുതാം. ടി.വി. ബാബുവിന്റെ കുടുംബാംഗങ്ങളുടെ ദുഃ​ഖ​ത്തിൽ പ​ങ്കു ചേ​രു​ന്നു​തി​നൊ​പ്പം അ​വ​രു​ടെ മുന്നോട്ടുള്ള ജീ​വി​ത​ത്തിൽ എ​ല്ലാ സ​ഹാ​യ​വും നൽ​കാൻ ബി.ഡി.ജെ.എസ് പ്ര​വർ​ത്ത​കർ ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു നൽ​കു​ക​യാ​ണ്

TAGS: TV BABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.